ഫ്രാ​ൻ​സി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പു​ക​വ​ലി​ക്കു​ന്ന​തി​ന് വി​ല​ക്ക്
Kerala Kerala Mex Kerala mx Top News World
0 min read
274

ഫ്രാ​ൻ​സി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പു​ക​വ​ലി​ക്കു​ന്ന​തി​ന് വി​ല​ക്ക്

June 29, 2025
0

പാ​രി​സ് : ഫ്രാ​ൻ​സി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പു​ക വ​ലി​ക്കു​ന്ന​തി​ന് വി​ല​ക്ക്. സി​ഗ​ര​റ്റ് പു​ക​യി​ൽ നി​ന്നും കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​നി മു​ത​ൽ ഫ്രാ​ൻ​സി​ലെ ബീ​ച്ചു​ക​ൾ, പൊ​തു പാ​ർ​ക്കു​ക​ൾ, ബ​സ് സ്റ്റോ​പ്പു​ക​ൾ, ലൈ​ബ്ര​റി​ക​ൾ, നീ​ന്ത​ൽ കു​ള​ങ്ങ​ൾ, സ്കൂ​ൾ പ​രി​സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പു​ക​വ​ലി​ക്കു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​ണ്. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ 700 യൂ​റോ പി​ഴ​യൊ​ടു​ക്ക​ണം.

Continue Reading
ദ​ളി​ത് ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കെ.​എം. സ​ലീം കു​മാ​ർ അ​ന്ത​രി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
102

ദ​ളി​ത് ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കെ.​എം. സ​ലീം കു​മാ​ർ അ​ന്ത​രി​ച്ചു

June 29, 2025
0

കൊ​ച്ചി: ദ​ളി​ത് ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നും സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​എം. സ​ലീം കു​മാ​ർ(76) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​സു​ഖ ബാ​ധി​ത​നാ​യി അ​ദ്ദേ​ഹം ഏ​റെ നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 1975ൽ ​അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ത്ത് 17 മാ​സം ജ​യി​ൽ വാ​സം അ​നു​ഭ​വി​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. 1969ൽ ​എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ ഡി​ഗ്രി​ക്ക് പ​ഠി​ക്കു​മ്പോ​ൾ ന​ക്സ​ലൈ​റ്റ് പ്ര​സ്ഥാ​ന​വു​മാ​യി ബ​ന്ധം ആ​രം​ഭി​ച്ചു. അ​ധഃ​സ്ഥി​ത ന​വോ​ത്ഥാ​ന മു​ന്ന​ണി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 1989ൽ ​വൈ​ക്ക​ത്ത് മ​നു​സ്മൃ​തി ചു​ട്ടെ​രി​ച്ചു​കൊ​ണ്ട് ദ​ളി​ത്

Continue Reading
പു​രി ര​ഥ​യാ​ത്ര​യ്ക്കി​ടെ​യു​ണ്ടാ​യ തി​ര​ക്കി​ലും​പെ​ട്ട് മൂ​ന്ന് മരണം
Kerala Kerala Mex Kerala mx National Top News
1 min read
251

പു​രി ര​ഥ​യാ​ത്ര​യ്ക്കി​ടെ​യു​ണ്ടാ​യ തി​ര​ക്കി​ലും​പെ​ട്ട് മൂ​ന്ന് മരണം

June 29, 2025
0

പു​രി: ഒ​ഡീ​ഷ​യി​ലെ പു​രി​യി​ൽ ര​ഥ​യാ​ത്ര​യ്ക്കി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് മൂ​ന്ന് മരണം. അപകടത്തിൽ പ​ത്ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ജ​ഗ​ന്നാ​ഥ​ക്ഷേ​ത്ര​ത്തി​ലെ വാ​ർ​ഷി​ക ര​ഥ​യാ​ത്ര​യ്ക്കി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ൽ ര​ണ്ടു​പേ​ർ സ്ത്രീ​ക​ളാ​ണ്. പ്ര​ഭാ​തി ദാ​സ്, ബ​സ​ന്തി സാ​ഹു എ​ന്നീ ര​ണ്ട് സ്ത്രീ​ക​ളും 70 കാ​ര​നാ​യ പ്രേ​മ​കാ​ന്ത് മൊ​ഹ​ന്തി​യു​മാ​ണ് മ​രി​ച്ച​ത്. മൂ​വ​രും ഒ​ഡീ​ഷ​യി​ലെ ഖു​ർ​ദ ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ജ​ഗ​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് മൂ​ന്ന് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ശ്രീ ​ഗു​ണ്ടി​ച്ച ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​കൂ​ടി ജ​ഗ​ന്നാ​ഥ​ൻ, ബ​ല​ഭ​ദ്ര​ൻ, ശു​ഭ​ദ്ര ദേ​വി

Continue Reading
‘എന്റെ ഭൂമി’ ഡിജിറ്റല്‍ ലാന്‍ഡ് സര്‍വെ; ഐ.എ.എസ് പ്രതിനിധികള്‍ സന്ദര്‍ശിച്ചു
Kerala Kerala Mex Kerala mx Kollam Top News
1 min read
108

‘എന്റെ ഭൂമി’ ഡിജിറ്റല്‍ ലാന്‍ഡ് സര്‍വെ; ഐ.എ.എസ് പ്രതിനിധികള്‍ സന്ദര്‍ശിച്ചു

June 29, 2025
0

കൊല്ലം : ‘എന്റെ ഭൂമി’ ഡിജിറ്റല്‍ ലാന്‍ഡ് സര്‍വെ വിജയകരമായി നടപ്പാക്കുന്ന കേരള മാതൃക പരിചയപ്പെടാന്‍ വിവിധ സംസ്ഥാനങ്ങളിലെ ഐ.എ.എസ് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള ഉന്നതതലസംഘം ജില്ല സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദേശീയ കോണ്‍ക്ലേവിന്റെ ഭാഗമായാണ് സന്ദര്‍ശനം. മീനാട് സ്മാര്‍ട്ട് വില്ലേജ് സന്ദര്‍ശിച്ചു. ഡിജിറ്റല്‍ ലാന്‍ഡ് സര്‍വെ പൂര്‍ത്തീകരിച്ച വില്ലേജാണ് മീനാട്. ചാത്തന്നൂര്‍ ഗ്രാമ പഞ്ചായത്തിന്റെ പിന്തുണയോടെ 1,000 കുടുംബശ്രീ പ്രവര്‍ത്തകരെ നിയോഗിച്ച് പഞ്ചായത്തിലെ ഓരോ വീടും സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും,

Continue Reading
ദീര്‍ഘദൂര യാത്രാപാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍
Kerala Kerala Mex Kerala mx Kollam Top News
1 min read
100

ദീര്‍ഘദൂര യാത്രാപാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍

June 29, 2025
0

കൊല്ലം : കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ദീര്‍ഘദൂര യാത്രികര്‍ക്കായി പുതിയ പാക്കേജുകള്‍ പുറത്തിറക്കി. ഇക്കോ ടൂറിസം സെന്ററായ പൊലിയം തുരുത്ത്, പാലക്കാട് അട്ടപ്പാടി മേഖലയിലെ ഓക്‌സി വാലി എന്നിവയാണ് പുതിയതായി ഉള്‍പ്പെടുത്തിയ ട്രിപ്പുകള്‍. പഞ്ചപാണ്ഡവ ക്ഷേത്രങ്ങള്‍, കോട്ടയം, തൃശൂര്‍ നാലമ്പല തീര്‍ഥാടനങ്ങളും ജൂലൈ മാസ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നൂറു ഏക്കര്‍ സ്ഥലത്ത് ഒന്നിച്ചു വിരിഞ്ഞ ആമ്പല്‍പ്പൂക്കള്‍ ആസ്വദിക്കാനായി ചാര്‍ട്ട് ചെയ്ത മലരിക്കല്‍ യാത്ര ജൂലൈ അഞ്ചിന് രാവിലെ അഞ്ചിന്

Continue Reading
തെ​ലു​ങ്ക് ചാ​ന​ല്‍ വാ​ര്‍​ത്താ അ​വ​താ​ര​ക ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍
Kerala Kerala Mex Kerala mx National Top News
1 min read
274

തെ​ലു​ങ്ക് ചാ​ന​ല്‍ വാ​ര്‍​ത്താ അ​വ​താ​ര​ക ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍

June 29, 2025
0

ഹൈ​ദ​രാ​ബാ​ദ് : തെ​ലു​ങ്ക് ടെ​ലി​വി​ഷ​ന്‍ ചാ​ന​ലി​ലെ വാ​ര്‍​ത്താ അ​വ​താ​ര​ക​ ജീ​വ​നൊ​ടു​ക്കി​. സ്വേ​ച്ഛ വൊ​ട്ടാ​ര്‍​ക്ക​റാ(40)​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ലെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. സ്വേ​ച്ഛ​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ഇ​ട​പെ​ട​ല്‍. മ​ക​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ വ്യ​ക്തി​യെ​ന്ന് ആ​രോ​പി​ച്ച് ഒ​രാ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യി​ട്ടു​ണ്ട്. അ​മ്മ​യ്ക്കും മ​ക​ള്‍​ക്കും ഒ​പ്പ​മാ​ണ് സ്വേ​ച്ഛ ഹൈ​ദ​രാ​ബാ​ദി​ലെ വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന​ത്. സ്വേ​ച്ഛ​യു​ടെ മ​ക​ള്‍ വൈ​കീ​ട്ട് സ്‌​കൂ​ള്‍ വി​ട്ടു​വ​ന്ന​പ്പോ​ള്‍ അ​മ്മ​യു​ടെ മു​റി

Continue Reading
മലപ്പുറത്ത് വാഹനാപകടത്തില്‍ രണ്ടരവയസുകാരന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Malappuram Top News
0 min read
84

മലപ്പുറത്ത് വാഹനാപകടത്തില്‍ രണ്ടരവയസുകാരന് ദാരുണാന്ത്യം

June 29, 2025
0

മലപ്പുറം : മലപ്പുറം കരുവാരക്കുണ്ടില്‍ വാഹനാപകടത്തില്‍ രണ്ടരവയസുകാരന്‍ മരിച്ചു. കേരള ഗാന്ധി നഗര്‍ സ്വദേശി മുജീബ് മുസ്ലിയാരും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്.മുജീബ് മുസ്ലിയാരുടെ മകന്‍ നാഫ്‌ലാന്‍ ആണ് മരണപ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ കുടുംബം സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ മുജീബ് മുസ്ലിയാരെയും ഭാര്യയെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടുകൂടിയാണ് അപകടം ഉണ്ടാകുന്നത്. കുഞ്ഞ് വണ്ടിയില്‍ നിന്ന് തെറിച്ച് വീഴുകയായിരുന്നു.

Continue Reading
എസ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ പരിശീലനം ; അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx Top News
1 min read
82

എസ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ പരിശീലനം ; അപേക്ഷിക്കാം

June 29, 2025
0

കൊല്ലം : ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ എസ്്കവേറ്റര്‍ ഓപ്പറേറ്റര്‍ പരിശീലനത്തിന് അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവരായിരിക്കണം, വരുമാനം മൂന്നു ലക്ഷത്തില്‍ താഴെ ആയിരിക്കണം. യോഗ്യത: പ്ലസ് വണ്‍. 18 വയസ് പൂര്‍ത്തിയായിരിക്കണം. വ്യക്തിവിഹിതം- 12500 രൂപ, ശേഷിക്കുന്ന തുക നബാര്‍ഡ് വഹിക്കും. പരിശീലന കാലാവധി – 70 ദിവസം. യോഗ്യത സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് സഹിതം ജൂലൈ

Continue Reading
ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
Education Kerala Kerala Mex Kerala mx Top News
0 min read
97

ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

June 29, 2025
0

കൊല്ലം ; മാവേലിക്കര ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സെയില്‍സ് മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ലൈബ്രറി സയന്‍സ് വിഷയങ്ങള്‍ക്കാണ് ഇന്റേണ്‍ഷിപ്പ്. അതാത് വിഷയങ്ങളിലെ ബിരുദ വിദ്യാര്‍ഥികള്‍ക്കും കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കുമാണ് അവസരം. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ 30 രാവിലെ 11ന് കോളേജില്‍ എത്തണം. ഫീസ് :3000 രൂപ. ഫോണ്‍: 9562771381, 8547005046.

Continue Reading
ജല അതോറിറ്റിയുടെ വാട്ടർ ടാങ്കിൽ ഇറങ്ങി യുവാക്കൾ ; കേസെടുത്ത് പോലീസ്
Alappuzha Kerala Kerala Mex Kerala mx Top News
0 min read
88

ജല അതോറിറ്റിയുടെ വാട്ടർ ടാങ്കിൽ ഇറങ്ങി യുവാക്കൾ ; കേസെടുത്ത് പോലീസ്

June 29, 2025
0

ആലപ്പുഴ : ചേർത്തല പള്ളിപ്പുറത്ത് റീൽസ് ചിത്രീകരിക്കാനായി ജലഅതോറിറ്റിയുടെ വാട്ടർ ടാങ്കിൽ ഇറങ്ങി കുളിച്ച മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. റീൽസ് ചിത്രീകരിക്കുന്നതിനിടെ മൂവരെയും നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപിക്കുകയായിരുന്നു. തുടർന്ന് ടാങ്കിലെ വെള്ളം മുഴുവൻ തുറന്നു വിട്ടു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ടാങ്ക് ക്ലീൻ ചെയ്യുകയും ചെയ്തു. തൈക്കാട്ടുശ്ശേരി സ്വദേശികളാണ് യുവാക്കൾ. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി യുവാക്കളെ താഴെയിറക്കിയത്.സംഭവത്തിൽ ചേർത്തല നഗരസഭയും വാട്ടർ അതോറിറ്റിയും പരാതി നൽകുന്നതോടെ

Continue Reading