ചക്ക തലയിൽ വീണ് ഒമ്പതുവയസുകാരി മരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
80

ചക്ക തലയിൽ വീണ് ഒമ്പതുവയസുകാരി മരിച്ചു

May 3, 2025
0

മലപ്പുറം: ചക്ക തലയിൽ വീണ് ഒമ്പതുവയസുകാരി മരിച്ചു. മലപ്പുറം ചങ്കുവെട്ടിയിലാണ് ദാരുണ സംഭവം. ചങ്കുവെട്ടി സ്വദേശി കുഞ്ഞലിവിയുടെ മകൾ ആയിഷ തസ്നിയാണ് മരിച്ചത്.ഇന്നുരാവിലെയായിരുന്നു സംഭവം. മറ്റുകുട്ടികൾക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിൽക്കെ തൊട്ടടുത്തുണ്ടായിരുന്ന പ്ലാവിൽ നിന്ന് വീണ ചക്ക ആയിഷയുടെ തലയിൽ പതിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ തല തൊട്ടടുത്തുണ്ടായിരുന്ന കല്ലിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.    

Continue Reading
പുലമൺ തോട് വൃത്തിയാക്കുന്ന പണിയിൽ വ്യാപക അഴിമതി;  കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ആവശ്യം
Kerala Kerala Mex Kerala mx Top News
0 min read
90

പുലമൺ തോട് വൃത്തിയാക്കുന്ന പണിയിൽ വ്യാപക അഴിമതി; കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ആവശ്യം

May 3, 2025
0

കൊട്ടാരക്കര; കൊട്ടാരക്കര നഗര ഹൃദയത്തിലൂടെ ഒഴുകുന്ന ഏറ്റവും വലിയ അഴുക്ക് ചാലായ പുലമൺ തോട് വൃത്തിയാക്കുന്ന പണിയിൽ വ്യാപകമായ ക്രമക്കേട് . ഒരുകാലത്ത് ഈ തോട് കർഷകർക്കും നാട്ടുകാർക്കും ഉപകാരപ്രദമായിരുന്നു. കുളിക്കടവും , വസ്ത്രങ്ങൾ അലക്കുന്നതും കൃഷിക്കാവശ്യമായ വെള്ളം സംഭരിക്കുന്നതും കന്നുകാലികളെ കുളിപ്പിക്കുന്നതുമെല്ലാം ഈ തോട്ടിലായിരുന്നു .പല കൈത്തോടുകൾ ചേർന്ന് വലിയ തോടായി കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിന് താഴെ മീൻ പിടിപ്പാറയിലൂടെ ഒഴുകി ഏനാത്ത് ആറ്റിൽ അവസാനിക്കുന്ന ഈ

Continue Reading
ധ്രുവ് വിക്രം നായകനായ ബൈസണ്‍ സിനിമയുടെ അപ്‍ഡേറ്റ് പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
110

ധ്രുവ് വിക്രം നായകനായ ബൈസണ്‍ സിനിമയുടെ അപ്‍ഡേറ്റ് പുറത്ത്

May 3, 2025
0

ധ്രുവ് വിക്രം നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് ബൈസണ്‍.  ബൈസണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്. അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. ബൈസണിന്റെ റിലീസ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് ചിത്രത്തിന്റെ അപ്‍ഡേറ്റ്. മനതി ഗണേശൻ എന്ന കബഡി താരത്തിന്റെ ബയോപിക്കായിരിക്കില്ല ധ്രുവ് നായകനാകുന്ന ബൈസണെന്ന് സംവിധായകൻ മാരി സെല്‍വരാജ് വ്യക്തമാക്കിയിരുന്നു. ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കും. ഛായാഗ്രാഹണം ഏഴില്‍ അരശായിരിക്കും. മാരി

Continue Reading
ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് പാകിസ്താൻ
Kerala Kerala Mex Kerala mx National Top News
1 min read
115

ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് പാകിസ്താൻ

May 3, 2025
0

ഇസ്‍ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് പാകിസ്താൻ. 450 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ വിജയകരമായി പരീക്ഷിച്ചിതായും പാകിസ്താൻ അവകാശപ്പെട്ടു. കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന അബ്ദാലി മിസൈൽ ആണ് പരീക്ഷിച്ചത്. സൈനികരുടെ പ്രവർത്തന സന്നദ്ധത ഉറപ്പാക്കുകയും മിസൈലിന്റെ ആധുനികത ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരീക്ഷണമെന്നും പാകിസ്താൻ വ്യക്തമാക്കി. പാകിസ്താന്റെ ഏതൊരു മിസൈൽ പരീക്ഷണത്തെയും ഇന്ത്യ ഗുരുതരമായ പ്രകോപനമായാണ് കാണുന്നത്.

Continue Reading
2030ഓടെ കേരളം കുളമ്പുരോഗമുക്ത സംസ്ഥാനമാകും;മന്ത്രി ജെ ചിഞ്ചുറാണി
Kerala Kerala Mex Kerala mx Top News
1 min read
117

2030ഓടെ കേരളം കുളമ്പുരോഗമുക്ത സംസ്ഥാനമാകും;മന്ത്രി ജെ ചിഞ്ചുറാണി

May 3, 2025
0

ക്ഷീരമേഖലയില്‍ ഉല്‍പാദനനഷ്ടം വരുത്തുന്ന കുളമ്പുരോഗത്തെ 2030ഓടെ നിര്‍മാര്‍ജനം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ആറാംഘട്ട കുളമ്പുരോഗ പ്രതിരോധ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെ ആറാംഘട്ടം മെയ് 2 മുതല്‍ 23 വരെ 18 പ്രവൃത്തിദിനങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ വാക്‌സിനേഷന്‍ സ്‌ക്വാഡ് വീടുകളിലെത്തി പശുക്കള്‍ക്കും എരുമകള്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കും. മൃഗസംരക്ഷണ വകുപ്പിനൊപ്പം ക്ഷീര

Continue Reading
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടിത്തം വിദഗ്ധ സംഘം അന്വേഷിക്കും; മന്ത്രി വീണ ജോർജ്
Kerala Kerala Mex Kerala mx Top News
0 min read
112

കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടിത്തം വിദഗ്ധ സംഘം അന്വേഷിക്കും; മന്ത്രി വീണ ജോർജ്

May 3, 2025
0

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ യു.പി.എസ് റൂമിൽ നിന്നുണ്ടായ തീപിടിത്തത്തെ തുടർന്ന് പുക ശ്വസിച്ചാണോ രോഗികൾ മരിച്ചതെന്നതിനെ കുറിച്ച് വിദഗ്ധ സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം. അഞ്ചു രോഗികൾ മരിച്ച സംഭവത്തിൽ വിദഗ്ധ സംഘം പ്രത്യേക അന്വേഷണം നടത്തും. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിൽ നിന്നുള്ള ഡോക്ടർമാരാണ് സംഘത്തിൽ ഉണ്ടാവുക. തീപിടിത്തത്തെ തുടർന്ന് മെഡിക്കൽ ​കോളജിൽ സന്ദർശനം

Continue Reading
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴക്ക് സാധ്യത
Kerala Kerala Mex Kerala mx Top News
1 min read
107

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴക്ക് സാധ്യത

May 3, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ചൊവ്വാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട ഇടുക്കി, പാലക്കാട് ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വടക്കൻ കേരളത്തിൽ

Continue Reading
കെഎൽഎം അടക്കം  14 അന്താരാഷ്ട്ര വിമാനക്കമ്പനികൾ കുവൈത്ത് വിമാനത്താവളത്തിലെ പ്രവർത്തനം നിര്‍ത്തിവെച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
108

കെഎൽഎം അടക്കം 14 അന്താരാഷ്ട്ര വിമാനക്കമ്പനികൾ കുവൈത്ത് വിമാനത്താവളത്തിലെ പ്രവർത്തനം നിര്‍ത്തിവെച്ചു

May 3, 2025
0

ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങൾ യാത്രക്കാരുടെയും ചരക്കുമാറ്റത്തിന്റെയും കാര്യത്തിൽ വൻ വളർച്ച രേഖപ്പെടുത്തുമ്പോൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പിന്നോക്കം പോകുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാമ്പത്തിക ലാഭം കുറഞ്ഞതിനെ തുടർന്ന് നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികൾ അവരുടെ പ്രവർത്തനം നിർത്തിവച്ചിട്ടുണ്ട്. 60 വർഷത്തിലധികം സേവനത്തിന് ശേഷം മാർച്ച് മാസത്തിൽ ബ്രിട്ടീഷ് എയർവേസ് കുവൈത്തിലേക്കുള്ള പ്രതിദിന വിമാനങ്ങൾ അവസാനിപ്പിച്ചു. ഇതിനുമുമ്പ് കഴിഞ്ഞ സെപ്റ്റംബറിൽ ജർമ്മനിയുടെ ലുഫ്ഥാൻസയും അതിനുമുമ്പ് നെതർലാൻഡ്‌സിന്‍റെ കെഎൽഎമ്മും സമാനമായ രീതിയിൽ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.

Continue Reading
ആസിഫ് അലി ചിത്രം ‘ആഭ്യന്തര കുറ്റവാളി’ തിയറ്ററുകളിലേക്ക്…
Cinema Kerala Kerala Mex Kerala mx Top News
1 min read
131

ആസിഫ് അലി ചിത്രം ‘ആഭ്യന്തര കുറ്റവാളി’ തിയറ്ററുകളിലേക്ക്…

May 3, 2025
0

ആസിഫ് അലി നായകനായെത്തുന്ന ആഭ്യന്തര കുറ്റവാളി തിയറ്ററുകളിലേക്ക്. ചിത്രത്തിനെതിരായ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. ഏപ്രിൽ 17ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. സിനിമയുടെ നിർമാണത്തിനായി പണം വാങ്ങി കബളിപ്പിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു റിലീസ് നീട്ടിയത്. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറിൽ നൈസാം സലാം നിർമിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. ആരോപണം ഉന്നയിച്ച ആരുടേയും കൈയിൽ നിന്ന് ചിത്രം

Continue Reading
അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി ഒടിടിയിലേക്ക്
Cinema Kerala Kerala Mex Kerala mx Top News
1 min read
135

അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി ഒടിടിയിലേക്ക്

May 3, 2025
0

അജിത്ത് കുമാര്‍ നായകനായി വന്ന ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. ഗുഡ് ബാഡ് അഗ്ലിയുടെ ആകെ കളക്ഷനില്‍ സര്‍പ്രൈസ് മുന്നേറ്റമാണ്. ഗുഡ് ബാഡ് അഗ്ലി 212 കോടിയാണ് ആകെ നേടിയിരിക്കുന്നത്. ആദിക് രവിചന്ദൻ സംവിധാനം നിര്‍വഹിച്ച ചിത്രം നെറ്റ്ഫ്ലിക്സിലൂടെ മെയ് എട്ടിന് സ്‍ട്രീമിംഗ് തുടങ്ങും എന്നാണ് പ്രഖ്യാപനം. അജിത് കുമാറിന്റെ ആക്ഷൻ കോമഡി ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. അജിത് കുമാര്‍ നായകനായി വരുമ്പോള്‍ ചിത്രത്തില്‍ നായിക

Continue Reading