കൊച്ചിയിൽ സ്വകാര്യ ബസ്സിൽ ചുറ്റിക വീശി യുവാവി​ന്റെ പരാക്രമം
Kerala Kerala Mex Kerala mx Top News
0 min read
114

കൊച്ചിയിൽ സ്വകാര്യ ബസ്സിൽ ചുറ്റിക വീശി യുവാവി​ന്റെ പരാക്രമം

April 7, 2025
0

കൊച്ചി: കൊച്ചിയിൽ യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി യുവാവി​ന്റെ പരാക്രമം. സ്വകാര്യ ബസിൽ ചുറ്റികയെടുത്ത് വീശി ബസ് യാത്രക്കാരെ ഭീഷണിപ്പെടുത്തി യുവാവ്. ഞാറക്കലിൽ ഓടുന്ന ബസിലായിരുന്നു യുവാവ് പരിഭ്രാന്തി പടർത്തിയത്. ഇയാൾ മാനസിക രോഗിയെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം ഞാറക്കലിൽ റോഡിന് നടുവിൽ മുണ്ട് ഊരി അഭ്യാസം നടത്തിയതും ഇയാളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Continue Reading
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു
Kerala Kerala Mex Kerala mx Top News
1 min read
108

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു

April 7, 2025
0

കേരളത്തില്‍ ഇന്നും നാളെയും (ഏപ്രില്‍ 7, 8) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുമാണ് യെല്ലോ യെല്ലൊ അലേർട്ട്. ഇതിനിടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ഏപ്രില്‍ 8 വരെ വടക്കു പടിഞ്ഞാറ് ദിശയില്‍

Continue Reading
ഭാരത് മാതാ കി ജയ്’ വിളിക്കുന്ന മുസ്ലിങ്ങള്‍ക്ക് RSS ശാഖയില്‍ പങ്കെടുക്കാം’; മോഹന്‍ ഭാഗവത്
Kerala Kerala Mex Kerala mx National Top News
1 min read
96

ഭാരത് മാതാ കി ജയ്’ വിളിക്കുന്ന മുസ്ലിങ്ങള്‍ക്ക് RSS ശാഖയില്‍ പങ്കെടുക്കാം’; മോഹന്‍ ഭാഗവത്

April 7, 2025
0

വ്യത്യസ്തമായ മതാചാരങ്ങള്‍ ഉണ്ടെങ്കിലും, ഇന്ത്യക്കാരുടെ സംസ്‌കാരം ഒന്നാണെന്നും ‘ഭാരത് മാതാ കീ ജയ്’ വിളിക്കുന്ന മുസ്ലിങ്ങള്‍ക്ക് ആര്‍എസ്എസ് ശാഖകളില്‍ പങ്കെടുക്കാമെന്നും ആര്‍എസ്എസ് സംഘചാലക് മോഹന്‍ ഭാഗവത്. നാലുദിവസത്തെ വാരാണസി സന്ദര്‍ശനത്തിനിടയില്‍ മോഹന്‍ ഭാഗവത്, ലജ്പത് നഗര്‍ കോളനിയിലെ ആര്‍എസ്എസ് ശാഖ സന്ദര്‍ശിച്ചിരുന്നു. ഇവിടെവെച്ച് ആര്‍എസ്എസ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉന്നയിച്ച ചോദ്യത്തിനാണ്, മുസ്‌ലിങ്ങള്‍ക്കും ശാഖയില്‍ പങ്കെടുക്കാമെന്ന് ഭാഗവത് പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

Continue Reading
ബില്‍ഡിങ് പെര്‍മിറ്റുകള്‍ ഇനി സെക്കന്‍റുകള്‍ക്കുള്ളില്‍; കെ സ്മാർട്ട് പൂർണ്ണ സജ്ജം
Kerala Kerala Mex Kerala mx Top News
2 min read
114

ബില്‍ഡിങ് പെര്‍മിറ്റുകള്‍ ഇനി സെക്കന്‍റുകള്‍ക്കുള്ളില്‍; കെ സ്മാർട്ട് പൂർണ്ണ സജ്ജം

April 7, 2025
0

തിരുവനന്തപുരം: വ്യാഴാഴ്ച മുതൽ കെ സ്മാർട്ട് പൂർണ്ണ സജ്ജം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങൾക്ക് ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമാണ് കെ സ്മാർട്ട്. ജനന മരണ വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ് തുടങ്ങി എല്ലാ സേവനങ്ങളും ഇനി കെ സ്മാർട്ട് പോർട്ടലിലൂടെ ലഭിക്കും. ഏപ്രിൽ 10 മുതൽ എല്ലാ പഞ്ചായത്തുകളിലും ഈ സേവനം ലഭ്യമാകും. ദിവസങ്ങളും മാസങ്ങളും വേണ്ടിവന്നിരുന്ന ബില്‍ഡിങ് പെര്‍മിറ്റുകള്‍ സെക്കന്‍റുകള്‍ക്കുള്ളില്‍ അനുവദിച്ച്

Continue Reading
വൃദ്ധയ്ക്ക് നേരെ തോക്കുചൂണ്ടി കവർച്ചാശ്രമം
Kerala Kerala Mex Kerala mx National Top News
1 min read
117

വൃദ്ധയ്ക്ക് നേരെ തോക്കുചൂണ്ടി കവർച്ചാശ്രമം

April 7, 2025
0

ന്യൂഡൽഹി: പിതംപുരയിൽ ഒരു വൃദ്ധയുടെ നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികളുടെ പുതിയ വെളിപ്പെടുത്തൽ. വിവാഹബന്ധം വേർപെടുത്തിയായ മുഖ്യപ്രതിയുടെ ഭാര്യയ്ക്ക് ജീവനാംശം നൽകാനുള്ള പണം കണ്ടെത്താനാണ് കുറ്റകൃത്യം നടത്തിയതെന്ന് 3 പ്രതികളും സമ്മതിച്ചതായി പോലീസ് വിശദമാക്കി. മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതായും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും വസ്തുക്കളും കണ്ടെടുത്തതായും ഡൽഹി പോലീസ് അറിയിച്ചു. മാ‌ർച്ച് 31 ന് ആണ് കേസിന് ആസ്പദമായ സംഭവം. 72 വയസുകാരിയായ

Continue Reading
നിയമങ്ങൾ ലംഘിച്ച് മത്സ്യബന്ധനം;  ഏഷ്യൻ മത്സ്യത്തൊഴിലാളികൾ പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
127

നിയമങ്ങൾ ലംഘിച്ച് മത്സ്യബന്ധനം; ഏഷ്യൻ മത്സ്യത്തൊഴിലാളികൾ പിടിയിൽ

April 7, 2025
0

ദോഹ: നിയമങ്ങൾ ലംഘിച്ച് ഖത്തർ തീരത്ത് മത്സ്യബന്ധനം നടത്തിയ ഏഷ്യൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അറസ്റ്റിലായി. പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ സ​മു​ദ്ര സം​ര​ക്ഷ​ണ വ​കു​പ്പിലെ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കലുണ്ടായിരുന്ന നിരോധിത വലകളും പിടിച്ചെടുത്തു. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും പരിസ്ഥിതിയിൽ സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന​തി​നുമായി കർശന സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന നി​യ​മ​ങ്ങ​ൾ നിലനിൽക്കെയാണ് ഖത്തറിൽ അനധികൃത മൽസ്യ ബന്ധനം നടന്നത്. ഖ​ത്ത​റി​ന്റെ മ​ത്സ്യ​സ​മ്പ​ത്തിന് ദോഷം വരുന്ന തരത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇവർ മ​ത്സ്യ​ബ​ന്ധ​നം

Continue Reading
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസ്: ന്യൂയോർക്ക് ചാപ്റ്റർ “കിക്കോഫ്” വൻവിജയം
Kerala Kerala Mex Kerala mx Top News World
1 min read
119

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസ്: ന്യൂയോർക്ക് ചാപ്റ്റർ “കിക്കോഫ്” വൻവിജയം

April 7, 2025
0

ന്യൂയോർക്ക്: മാധ്യമ രംഗത്ത് രണ്ടു പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) പതിനൊന്നാം അന്താരാഷ്ട്ര മാധ്യമ കോൺഫെറെൻസിന്റെ സമ്മേളനത്തിൻറെ ചുവടൊരുക്കങ്ങൾക്കു പ്രൗഢ ഗംഭീര തുടക്കം. പത്രപ്രവത്തനത്തിന്റെ അന്തർധാരകൾ തേടിയുള്ളെ സമ്മേളനം ഒക്ടോബർ 9,10,11 തീയതികളിൽ ന്യൂജേഴ്‌സി എഡിസണിലെ ഷെറാട്ടൺ ഹോട്ടലിൽ ആണ് അരങ്ങേറുക. കേരളത്തിലെ മുതിർന്ന പത്രപ്രവർത്തകർക്കൊപ്പം രാഷ്ട്രീയ -സാംസ്‌കാരിക നേതൃത്വവും സമ്മേളനത്തിന് പ്രൗഢി നൽകും. ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നട്ടെല്ലായ

Continue Reading
പത്തനംതിട്ടയില്‍ ഹോം നഴ്സിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു
Kerala Kerala Mex Kerala mx Top News
1 min read
105

പത്തനംതിട്ടയില്‍ ഹോം നഴ്സിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

April 7, 2025
0

പത്തനംതിട്ട: കൊടുമണ്‍ ഐക്കാടിൽ ഹോം നഴ്‌സിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഹോം നഴ്‌സ് വിജയ സോണി(35)ക്കാണ് കുത്തേറ്റത്. ഐമനം സ്വദേശി വിപിന്‍ തോമസാണ് കുത്തിയത്. ആക്രമണത്തിന് ശേഷം വിജയ സോണിയെ വിപിന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. കൊടുമണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന വീട്ടില്‍ വെച്ചാണ് വിജയക്ക് കുത്തേറ്റത്.

Continue Reading
സ്ഫോടക വസ്തുക്കളും മാരകായുധങ്ങളുമായി ക്ഷേത്ര പരിസരത്ത് തമ്പടിച്ച കാപ്പ പ്രതിയും സംഘവും അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
0 min read
118

സ്ഫോടക വസ്തുക്കളും മാരകായുധങ്ങളുമായി ക്ഷേത്ര പരിസരത്ത് തമ്പടിച്ച കാപ്പ പ്രതിയും സംഘവും അറസ്റ്റിൽ

April 7, 2025
0

തിരുവനന്തപുരം: ക്ഷേത്ര പരിസരത്ത് സ്ഫോടക വസ്തുക്കളും മാരകായുധങ്ങളുമായി യുവാക്കൾ പിടിയിൽ. മുൻ കാപ്പ പ്രതിയും സംഘവുമാണ് അറസ്റ്റിലായത്. ബിജു, വെട്ടിമൺകോണം സ്വദേശി ജ്യോതിഷ്, ഒപ്പാറയിൻ സ്വദേശി 34 കാരനായ പ്രശാന്ത് എന്നിവരാണ് അറസ്റ്റിലായത്. കല്ലമ്പലം സ്റ്റേഷനിൽ രണ്ട് തവണ കരുതൽ തടങ്കലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ ആളാണ് ബിജു. ഞായറാഴ്ച്ച രാത്രി ഒമ്പത് മണിയോട് കൂടി കല്ലമ്പലം മേടവിളയിൽ ശ്രീ ലക്ഷ്മി ക്ഷേത്രത്തിന് മുൻ വശത്ത് നിന്നാണ് സ്ഫോടക വസ്തുക്കളുമായി

Continue Reading
അടക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി ബാലനെ കെട്ടിയിട്ട് പീഡനം
Kerala Kerala Mex Kerala mx Top News
1 min read
111

അടക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി ബാലനെ കെട്ടിയിട്ട് പീഡനം

April 7, 2025
0

ബെംഗളൂരു: അടക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ 9 യുവാക്കള്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ദാവണങ്കെരെ ജില്ലയിലെ ചന്നഗിരിയിലാണ് സംഭവം. മോഷണ കുറ്റം ആരോപിച്ചായിരുന്നു കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. പ്രതികള്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉറുമ്പിനെ ഇടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹക്കി-പിക്കി ആദിവാസി വിഭാഗത്തില്‍പെട്ട ബാലനാണ് പീഡനത്തിനിരയായത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Continue Reading