ആവശ്യങ്ങൾ നടപ്പാക്കിയിട്ടും സമരം തുടരുകയാണ് ആശാപ്രവർത്തകരെന്ന് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
0 min read
92

ആവശ്യങ്ങൾ നടപ്പാക്കിയിട്ടും സമരം തുടരുകയാണ് ആശാപ്രവർത്തകരെന്ന് മുഖ്യമന്ത്രി

April 9, 2025
0

തിരുവനന്തപുരം: ആവശ്യങ്ങൾ നടപ്പാക്കിയിട്ടും സമരം തുടരുകയാണ് ആശാപ്രവർത്തകരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശ സമരം തീരാതിരിക്കാൻ കാരണം സമരക്കാർ തന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആശ സമരം തീരണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷെ സമരം നടത്തുന്നവർക്കും അതിന് താത്പര്യം വേണ്ടേ? ആശമാർക്ക് മികച്ച ഓണറേറിയം നൽകുന്ന സംസ്ഥാനമാണ് കേരളം. സമരം ആർക്കെതിരെ ചെയ്യണം എന്ന് സമരക്കാർ ആലോചിക്കണം. വേതനം കൂട്ടിയ സംസ്ഥാനത്തിന് എതിരെ വേണോ അതോ ഒന്നും കൂട്ടാത്ത കേന്ദ്രത്തിനെതിരെ

Continue Reading
മുനമ്പം പ്രശ്‌നത്തിന് പരിഹാരമായി എന്ന് തെറ്റിദ്ധരിപ്പിക്കാനുളള ശ്രമമെന്ന് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
100

മുനമ്പം പ്രശ്‌നത്തിന് പരിഹാരമായി എന്ന് തെറ്റിദ്ധരിപ്പിക്കാനുളള ശ്രമമെന്ന് മുഖ്യമന്ത്രി

April 9, 2025
0

തിരുവനന്തപുരം: വഖഫ് ബില്ലിലൂടെ മുസ്‌ലിം വിഭാഗത്തെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെയും ആക്ഷേപിക്കുന്ന നടപടികളുമായി സംഘപരിവാര്‍ മുന്നോട്ടുപോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രചാരണങ്ങളും സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുകയാണ്. ആ ഘട്ടത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തെറ്റിദ്ധാരണയുണ്ടാകുന്ന വിധത്തിലുള്ള പരാമർശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വഖഫ് ഭേദഗതി ബില്‍ പാസായപ്പോള്‍ മുനമ്പം പ്രശ്‌നത്തിന് പരിഹാരമായി എന്ന് തെറ്റിദ്ധരിപ്പിക്കാനുളള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading
ലോകാരോഗ്യദിനത്തോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് എച്ച്ഐവി; 15 തടവുകാർ നിരീക്ഷണത്തിൽ
Kerala Kerala Mex Kerala mx National Top News
1 min read
127

ലോകാരോഗ്യദിനത്തോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് എച്ച്ഐവി; 15 തടവുകാർ നിരീക്ഷണത്തിൽ

April 9, 2025
0

ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് നടത്തിയ ആരോഗ്യ പരിശോധനയിൽ തടവുകാർക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിലാണ് സംഭവം. ഹരിദ്വാർ ജയിലിലെ 15 ജയിൽ പുള്ളികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പതിവ് ആരോഗ്യ പരിശോധനയ്ക്കിടെയാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗബാധിതരായ തടവുകാരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റി. ആകെ 1100 തടവുകാരാണ് ജയിലിലുള്ളത്. 2017 ലും ഹരിദ്വാറിലെ ജില്ലാ ജയിലില്‍ സമാനമായ രീതിയില്‍ തടവുകാര്‍ക്കിടയില്‍ എച്ച്‌ഐവി ബാധ കണ്ടെത്തിയിരുന്നു. അന്ന് പതിനാറ് തടവുകാര്‍ക്കായിരുന്നു രോഗം കണ്ടെത്തിയത്. ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച്

Continue Reading
ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം, രണ്ടിടങ്ങളിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ
Kerala Kerala Mex Kerala mx National Top News
1 min read
127

ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം, രണ്ടിടങ്ങളിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ

April 9, 2025
0

ജമ്മുകശ്മീരിൽ രണ്ടിടങ്ങളിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഉദ്ധംപൂരിലെ രാംനഗറിലും കിഷ്ത്വാറിലെ ഛത്രോയിലുമാണ് ഒരേസമയം ഏറ്റുമുട്ടൽ നടക്കുന്നത്. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന നടത്തിയ തിരച്ചിൽനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഒളിച്ചിരുന്ന ഭീകരർ സുരക്ഷ സേനക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചു. കുറഞ്ഞത് രണ്ടോ മൂന്നോ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന് ഉദ്ധംപൂർ-റിയാസി റേഞ്ച് ഡിഐജി റയീസ് മുഹമ്മദ് ഭട്ട് പറഞ്ഞു. രാംനഗറിലെ മാർട്ട ഗ്രാമത്തിൽ

Continue Reading
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാൾ കൂടി പിടിയിൽ
Kerala Kerala Mex Kerala mx Top News
1 min read
106

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാൾ കൂടി പിടിയിൽ

April 9, 2025
0

ആലപ്പുഴയിൽ 2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാൾ കൂടി പിടിയിൽ. ഒന്നാം പ്രതി തസ്ലീമ സുൽത്താനയുടെ മുൻ ഭർത്താവ് സുൽത്താനാണ് പിടിയിലായത്. തമിഴ്നാട് ആന്ധ്ര അതിർത്തിയിൽ വച്ചാണ് സുൽത്താൻ എക്സൈസിന്റെ പിടിയിലായത്. മലേഷ്യയിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് രാജ്യത്തെത്തിച്ചത് സുൽത്താൻ എന്നാണ് എക്സൈസ് സംശയിക്കുന്നത്. രണ്ടു കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീമ സുൽത്താനയും ഫിറോസും നിലവിൽ റിമാൻഡിൽ ആണ്. കഞ്ചാവിന്റെ ഉറവിടത്തെ പറ്റി യാതൊരു സൂചനയും ചോദ്യം

Continue Reading
രാത്രിയിൽ വഴിയോരത്ത് മാലിന്യം തള്ളിയവരെ തിരിച്ചറിഞ്ഞ് 25,000 രൂപ പിഴ ചുമത്തി
Kerala Kerala Mex Kerala mx Top News
1 min read
110

രാത്രിയിൽ വഴിയോരത്ത് മാലിന്യം തള്ളിയവരെ തിരിച്ചറിഞ്ഞ് 25,000 രൂപ പിഴ ചുമത്തി

April 9, 2025
0

പാലക്കാട്: രാത്രിയിൽ വഴിയോരത്ത് മാലിന്യം വലിച്ചെറിഞ്ഞവരെ കവറിലെ ക്യുആർ കോഡിലൂടെ തിരിച്ചറിഞ്ഞ് പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ. ശനിയാഴ്ച രാവിലെയാണ് തിരുമിറ്റക്കോട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ കോഴിക്കോട്ടിരി പാലത്തിനടുത്ത് ഒഴിഞ്ഞ കുപ്പികളും പ്ലാസ്റ്റിക് കവറുകളും ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തിയത്. സംഭവമറിഞ്ഞ വാർഡ് അംഗം കെ പി വിബിലേഷ് ഹെൽത്ത് ഇൻസ്പെക്ടർ സുജിത് ലാലിനെ വിവരമറിയിച്ചു. പരിശോധിച്ചപ്പോൾ മാലിന്യത്തിൽ പാഴ്സൽ കവറുകളുണ്ടായിരുന്നു. അതിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് പാഴ്സൽ കമ്പനിയിലേക്ക് വിളിച്ചു

Continue Reading
അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച  കുഞ്ഞിനെ ശിശുക്ഷേമ സമിതിയിലേക്ക് കൈമാറും
Kerala Kerala Mex Kerala mx Top News
1 min read
114

അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിനെ ശിശുക്ഷേമ സമിതിയിലേക്ക് കൈമാറും

April 9, 2025
0

തിരുവനന്തപുരം: കുഞ്ഞിനെ അച്ഛനമ്മമാര്‍ ഐസിയുവിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞെങ്കിലും ആ പൊന്നോമനെയെ സർക്കാർ പൊന്നുപോലെ കാത്തു. ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ ഉപേക്ഷിച്ച കുഞ്ഞിനെ ഏറ്റെടുത്ത കേരളം, കുഞ്ഞിന് നിധിയെന്ന് പേരിട്ടു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജാണ് കുഞ്ഞിന് പേരിട്ടത്. സുഖം പ്രാപിച്ച കുഞ്ഞിനെ നാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. കുഞ്ഞിനെ ശിശിക്ഷേമ സമിതിയിലേക്ക് കൈമാറാനാണ് തീരുമാനം. കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളാണ് സ്വകാര്യ

Continue Reading
കൊല്ലം വർക്കല സ്വദേശി റിയാദിലെ താമസസ്ഥലത്ത് മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
122

കൊല്ലം വർക്കല സ്വദേശി റിയാദിലെ താമസസ്ഥലത്ത് മരിച്ചു

April 9, 2025
0

റിയാദ്: റിയാദിലെ താമസസ്ഥലത്ത് മലയാളി മരിച്ചു. കൊല്ലം വർക്കല അയിരൂർ ഊന്നിൻമൂട് സ്വദേശി ജലീലുദ്ദീനെയാണ് റിയാദ് നസീമിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 48 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അന്ത്യം. ശുമൈസി ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിച്ചു. റിയാദിൽ വിവിധ ജോലികൾ ചെയ്തിരുന്ന ജലീലുദ്ദീൻ 10 വർഷം തുടർച്ചയായി പ്രവാസി ആയിരുന്നശേഷം നാട്ടിൽ പോയിട്ട് രണ്ട് വർഷം മുമ്പ്

Continue Reading
ജോലിക്ക് പോകാതെ ശമ്പളം വാങ്ങിയത് 16 വര്‍ഷത്തോളം; കുവൈത്തിൽ സംഗീത അധ്യാപികയ്ക്ക് ശിക്ഷ
Kerala Kerala Mex Kerala mx Pravasi Top News
1 min read
120

ജോലിക്ക് പോകാതെ ശമ്പളം വാങ്ങിയത് 16 വര്‍ഷത്തോളം; കുവൈത്തിൽ സംഗീത അധ്യാപികയ്ക്ക് ശിക്ഷ

April 9, 2025
0

കുവൈത്ത് സിറ്റി: ജോലിക്ക് ഹാജരാകാതെ വര്‍ഷങ്ങളോളം ശമ്പളം വാങ്ങിയ സംഗീത അധ്യാപികയ്ക്ക് ശിക്ഷ വിധിച്ചു. 2008 മുതൽ 2024 വരെ തുടർച്ചയായി ജോലിക്ക് ഹാജരാകാതിരുന്ന സംഗീത അധ്യാപികയ്ക്കാണ് കുവൈത്തിലെ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. 182,000 കുവൈത്ത് ദിനാറാണ് ഇവർ തട്ടിയെടുത്തത്. ഒന്നിലധികം സ്കൂളുകളിലെ വിരലടയാള ഹാജർ രേഖകളിലൂടെയാണ് ഈ ദീർഘകാലത്തെ അവധി വെളിപ്പെട്ടത്.16 വർഷക്കാലയളവിൽ അവർ ജോലിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇതോടെ സ്ഥിരീകരിച്ചു. കോടതിയിൽ പ്രതി കുറ്റം സമ്മതിക്കുകയും

Continue Reading
ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിൽ ഒന്നായ എംഎസ്‍സി ‘തുർക്കി’ വിഴിഞ്ഞത്ത് നങ്കൂരമിട്ടു
Kerala Kerala Mex Kerala mx Top News
1 min read
103

ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിൽ ഒന്നായ എംഎസ്‍സി ‘തുർക്കി’ വിഴിഞ്ഞത്ത് നങ്കൂരമിട്ടു

April 9, 2025
0

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് അഭിമാന നിമിഷം. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിൽ ഒന്ന് വിഴിഞ്ഞത്തെത്തി. എം എസ് സിയുടെ ഭീമൻ കപ്പലായ ‘തുർക്കി’യാണ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. വിഴിഞ്ഞത്ത് എത്തുന്ന 257 -ാമത് കപ്പലാണ് എം എസ് സി തുർക്കി. വിഴിഞ്ഞം തുറമുഖത്ത് എത്തിയ എം എസ് സി ‘തുർക്കി’യെ ടഗ്ഗുകൾ തീരത്തേക്ക് അടുപ്പിക്കുകയാണ്. സിംഗപ്പൂരിൽ നിന്നാണ് എം എസ് സി തുർക്കി വിഴിഞ്ഞത്ത് എത്തിയത്. ഇവിടെ ചരക്ക് ഇറക്കിയ

Continue Reading