ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദർശനത്തിനെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും കുടുംബവും
Kerala Kerala Mex Kerala mx Top News
1 min read
126

ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദർശനത്തിനെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും കുടുംബവും

April 10, 2025
0

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദർശനത്തിനെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും കുടുംബവും. രാവിലെ ഏഴു മണിയോടെയാണ് ഗവർണറും ഭാര്യ അനഘ ആര്‍ലേക്കറും ദർശനത്തിനെത്തിയത്. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, ഡി.എ.മാരായ പ്രമോദ് കളരിക്കല്‍, എം.രാധ, പി.ആര്‍.ഒ വിമല്‍ ജി.നാഥ് എന്നിവര്‍ ചേര്‍ന്ന് ഗവര്‍ണറെ സ്വീകരിച്ചു. ദേവസ്വം ചെയര്‍മാന്‍ ഗവര്‍ണറെ പൊന്നാടയണിച്ചു. ആദ്യം കൊടിമര ചുവട്ടില്‍ നിന്ന് ഗുരുവായൂരപ്പനെ തൊഴുത ശേഷം നാലമ്പലത്തിലെത്തി വണങ്ങി. ശ്രീലകത്തു

Continue Reading
എയർ ഇന്ത്യ പൈലറ്റിന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx National Top News
0 min read
117

എയർ ഇന്ത്യ പൈലറ്റിന് ദാരുണാന്ത്യം

April 10, 2025
0

ന്യൂഡൽഹി: വിമാനം ലാൻഡ് ചെയ്തതിനു തൊട്ടു പിന്നാലെ പൈലറ്റ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അർമാൻ എന്ന പൈലറ്റാണ് മരിച്ചത്. ശ്രീനഗർ–ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റാണ് അർമാൻ. എയർലൈനിന്റെ ഡിസ്പാച്ച് ഓഫീസിൽ കുഴഞ്ഞുവീണതിനെ തുടർന്ന് അർമാനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിലായിരുന്നു സംഭവം. ഡൽഹിയിൽ ലാൻഡ് ചെയ്തതിന് ശേഷം ക്യാപ്റ്റൻ അർമാൻ വിമാനത്തിനുള്ളിൽ ഛർദ്ദിച്ചതായും തുടർന്ന് ഡിസ്പാച്ച് ഓഫീസിലേക്ക് പോകുന്നതിന് മുമ്പ്

Continue Reading
വായ്പ എഴുതിത്തള്ളണമെന്ന് ആവർത്തിച്ച് ഹൈക്കോടതി
Kerala Kerala Mex Kerala mx Top News
1 min read
120

വായ്പ എഴുതിത്തള്ളണമെന്ന് ആവർത്തിച്ച് ഹൈക്കോടതി

April 10, 2025
0

കൊച്ചി: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്നു ആവർത്തിച്ച് ഹൈക്കോടതി. ദുരന്തബാധിതരുടെ ജീവനോപാധിയാണ് ഇല്ലാതായത്, ഇത് കണ്ടില്ലെന്ന് നടക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ലോണുകള്‍ എഴുതിത്തള്ളുന്നത് സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമെന്ന് കേന്ദ്രം കോടതിയിൽ മറുപടി നൽകി. ബാങ്കുകൾ മറ്റുള്ളവരുടെ പണം ഉപയോഗിച്ചാണ് ബിസിനസ് ചെയ്യുന്നതെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വായ്പ എഴുതിത്തള്ളുന്നത് പരിഗണിക്കാമെന്നും കേന്ദ്ര സർക്കാര്‍ കോടതിയെ അറിയിച്ചു. കൊവിഡിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് താൽക്കാലികമായിരുന്നു, എന്നാൽ

Continue Reading
ആർത്തവദിവസം സ്കൂളിലെത്തിയ പെൺകുട്ടിയെ ക്ലാസ്സിൽ കയറ്റിയില്ല, പുറത്തിരുത്തി പരീക്ഷ എഴുതിച്ചതായി പരാതി
Kerala Kerala Mex Kerala mx National Top News
0 min read
125

ആർത്തവദിവസം സ്കൂളിലെത്തിയ പെൺകുട്ടിയെ ക്ലാസ്സിൽ കയറ്റിയില്ല, പുറത്തിരുത്തി പരീക്ഷ എഴുതിച്ചതായി പരാതി

April 10, 2025
0

കോയമ്പത്തൂർ: ആർത്തവത്തെത്തുടർന്ന് വിദ്യാർത്ഥിനിയോട് സ്കൂൾ അധികൃതർ വിവേചനം കാണിച്ചതായി പരാതി. തമിഴ്നാട്ടിലാണ് സംഭവം. ആർത്തവദിവസം സ്കൂളിലെത്തിയ പെൺകുട്ടിയെ അദ്ധ്യാപകർ ക്ലാസ്സിൽ കയറ്റിയില്ല. പരീക്ഷ ദിവസമായിട്ടും ഇളവ് നൽകിയില്ല. ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചുവെന്നാണ് പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതി. കോയമ്പത്തൂരിലെ സ്വാമി ചിദ്ഭവന്ദ മെട്രിക് ഹയർസെക്കൻഡറി സ്‌കൂൾ അധികൃതരാണ് വിവേചനം കാട്ടിയത്. ഏപ്രിൽ 7, 8 ദിവസങ്ങളിലെ പരീക്ഷക്ക് കുട്ടിയെ പുറത്തിരുത്തി പരീക്ഷ എഴുതിച്ചു എന്നാണ് ആരോപണം. പെൺകുട്ടിയുടെ അമ്മ

Continue Reading
സൗദിയിലെ മൂന്നാറിലേക്ക് സഞ്ചാരികളുടെ പ്രവാഹം
Kerala Kerala Mex Kerala mx Pravasi Top News Travel
0 min read
131

സൗദിയിലെ മൂന്നാറിലേക്ക് സഞ്ചാരികളുടെ പ്രവാഹം

April 10, 2025
0

അബഹ: നീലപ്പട്ട് പുതച്ച് സൗദിയിലെ തെരുവോരങ്ങൾ. നീലപൂക്കൾ നിറഞ്ഞ ജക്രാന്ത മരങ്ങൾ പൂത്തുലഞ്ഞ് വർണ വിസ്മയം തീർക്കുകയാണ്. സൗദിയിലെ അസീർ മേഖലയിലാണ് പ്രധാനമായും നയനമനോഹരമായ ജക്രാന്ത മരങ്ങൾ പൂത്തുലഞ്ഞ്നിൽക്കുന്നത്. അബഹയിലും മറ്റു ​ഗവർണറേറ്റുകളിലും സമാനമായി ജക്രാന്ത മരങ്ങൾ പൂവിട്ടിട്ടുണ്ട്. തെരുവോരങ്ങളിലും പാർക്കുകളിലും കാഴ്ചയുടെ വിസ്മയം തേടി നിരവധി പേരാണ് എത്തുന്നത്. അസീർ മേഖലയിൽ ജക്രാന്ത മരങ്ങൾ പൂവിട്ട് നിൽക്കുന്നത് കാണാൻ നിരവധി പേരാണ് ഇവിടെയെത്തുന്നത്. പൂത്തുനിൽക്കുന്ന മരങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രങ്ങൾ

Continue Reading
25 കാരിയായ മകളെ ക്രൂരമായി കൊലപ്പെടുത്തി പിതാവ്
Kerala Kerala Mex Kerala mx National Top News
1 min read
124

25 കാരിയായ മകളെ ക്രൂരമായി കൊലപ്പെടുത്തി പിതാവ്

April 10, 2025
0

പാറ്റ്ന: കാമുകനൊപ്പം ഒളിച്ചോടിയ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ബിഹാര്‍ സ്വദേശിയായ മുകേഷ് സിങിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയും സഹപാഠിയുമായ യുവാവിനൊപ്പമാണ് 25 കാരിയായ സാക്ഷി ഒളിച്ചോടിയത്. മറ്റൊരു ജാതിയിൽ പെട്ട യുവാവിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഏപ്രില്‍ ഏഴിനാണ് സാക്ഷി പിതാവിന്‍റെ ക്രൂരതയ്ക്ക് ഇരയായത്. കാമുകനൊപ്പം ഡല്‍ഹിയിലേക്ക് ഒളിച്ചോടിയ സാക്ഷിയെ വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത്. മാര്‍ച്ച് നാലിനാണ് സാക്ഷിയും കാമുകനും

Continue Reading
ഫ്രാൻസുമായി വീണ്ടും കൈകോർക്കാൻ ഇന്ത്യ
Kerala Kerala Mex Kerala mx Top News World
1 min read
121

ഫ്രാൻസുമായി വീണ്ടും കൈകോർക്കാൻ ഇന്ത്യ

April 10, 2025
0

ന്യൂഡല്‍ഹി: ഫ്രാൻസുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ വീണ്ടും റഫാല്‍ യുദ്ധവിമാനങ്ങൾ വാങ്ങും. വ്യോമസേനയ്ക്ക് വേണ്ടി 114 മള്‍ട്ടിറോള്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മള്‍ട്ടിറോര്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് ( എം.ആര്‍.എഫ്.എ) ടെന്‍ഡറില്‍ പങ്കെടുത്ത മറ്റ് കമ്പനികളെ മറികടന്ന് ഇന്ത്യ ഫ്രാന്‍സിന്റെ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്. നേരത്തെ വ്യോമസേനയ്ക്ക് വേണ്ടി 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങിയിരുന്നു. ഇതിന് പിന്നാലെ നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ്

Continue Reading
പൂക്കോട് ക്യാമ്പസിലെ സിദ്ധാർത്ഥന്റെ മരണം; കുറ്റക്കാരായ 19 വിദ്യാർഥികളെ പൂക്കോട് സർവകലാശാലയിൽ നിന്ന് പുറത്താക്കി
Kerala Kerala Mex Kerala mx Top News
1 min read
89

പൂക്കോട് ക്യാമ്പസിലെ സിദ്ധാർത്ഥന്റെ മരണം; കുറ്റക്കാരായ 19 വിദ്യാർഥികളെ പൂക്കോട് സർവകലാശാലയിൽ നിന്ന് പുറത്താക്കി

April 10, 2025
0

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി ക്യാമ്പസിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ വിദ്യാർത്ഥികളെ പുറത്താക്കി കേരള വെറ്ററിനറി സർവകലാശാല. പ്രതികളായ 19 വിദ്യാർത്ഥികളെയാണ് സർവകലാശാല പുറത്താക്കിയത്. പ്രതികളായ 19 വിദ്യാർത്ഥികൾ കുറ്റക്കാരാണെന്ന് യൂണിവേഴ്സിറ്റിയുടെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നടപടി. വിദ്യാർത്ഥികൾക്കെതിരായ നടപടി വെറ്ററിനറി സർവകലാശാല ഹൈക്കോടതിയെ അറിയിച്ചു. സിദ്ധാർത്ഥന്റെ അമ്മ എംആർ ഷീബ നൽകിയ ഹർജിയിലാണ് മറുപടി. മറ്റ് ക്യാമ്പസുകളിൽ പ്രവേശനം നേടിയത് ചോദ്യം ചെയ്തായിരുന്നു സിദ്ധാർത്ഥന്റെ അമ്മ

Continue Reading
ടിക്കറ്റ് ചോദിച്ചത് പ്രകോപിപ്പിച്ചു, ടിടിഇയ്ക്ക് ക്രൂര മർദ്ദനം
Kerala Kerala Mex Kerala mx Top News
0 min read
113

ടിക്കറ്റ് ചോദിച്ചത് പ്രകോപിപ്പിച്ചു, ടിടിഇയ്ക്ക് ക്രൂര മർദ്ദനം

April 10, 2025
0

തിരുവനന്തപുരം: ടിക്കറ്റ് ചോദിച്ചത് പ്രകോപിപ്പിച്ചതിനെ തുടർന്ന് ടിടിഇയ്ക്ക് ക്രൂര മർദ്ദനം. ഐലൻഡ് എക്സ്പ്രസിലാണ് സംഭവം. നെയ്യാറ്റിൻകരയ്ക്കും പാറശ്ശാലക്കും ഇടയിലാണ് സംഭവം നടന്നത്. ടിക്കറ്റ് പരിശോധിച്ചു പോകുന്നതിനിടയിൽ സ്ലീപ്പർ ക്ലാസിൽ നാലഞ്ച് പേരടങ്ങുന്ന സംഘം ഉണ്ടായിരുന്നു. ഇവരുടെ പക്കൽ സ്ലീപ്പർ ക്ലാസ് ടിക്കറ്റ് ഉണ്ടായിരുന്നില്ല. ജനറൽ ‌ടിക്കറ്റായിരുന്നു ഉണ്ടായിരുന്നത്. ടിടിഇ ജയേഷ് ആവശ്യപ്പെട്ടപ്പോൾ പണമടക്കാനോ പിഴയടക്കാനോ ഇവർ തയ്യാറായില്ല. മാത്രമല്ല ജയേഷിനെ മർദിക്കുകയും ചെയ്തു. കംപാർ‌‌‌ട്ട്മെന്റിൽ പിടിച്ചുവെച്ച് മർദിച്ചതിനെ തുടർന്ന് ജയേഷിന്

Continue Reading
പരസ്പര ബഹുമാനത്തോടെയും തുല്യതയോടെയുമെങ്കിൽ ചർച്ചയ്ക്ക് തയാറെന്ന് ചൈന
Kerala Kerala Mex Kerala mx Top News World
1 min read
161

പരസ്പര ബഹുമാനത്തോടെയും തുല്യതയോടെയുമെങ്കിൽ ചർച്ചയ്ക്ക് തയാറെന്ന് ചൈന

April 10, 2025
0

ബീജിംഗ്: ആഗോള വ്യാപാര യുദ്ധത്തി​ന്റെ പശ്ചാത്തലത്തിൽ യുഎസുമായി താരിഫ് നയങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ തയാറെന്ന് ചൈന. ഡൊണാൾഡ് ട്രംപിന്റെ ഭീഷണികളും ബ്ലാക്ക്‌മെയിലും ചൈനയെ നേരിടാനുള്ള ശരിയായ മാർഗമല്ലെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയ വക്താവ് ഹി യോങ്‌ക്യാൻ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. അമേരിക്ക യുദ്ധം ചെയ്യാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അതെ രീതിയിൽ തന്നെയായിരിക്കും തങ്ങളുടെ പ്രതികരണമെന്നും അവസാനം വരെ ഞങ്ങളും യുദ്ധം ചെയ്യുമെന്നും ഹി യോങ്‌ക്യാൻ മുന്നറിയിപ്പ് നൽകി. താരിഫിന്റെ കാര്യത്തിൽ ചൈനയുടെ

Continue Reading