ഉത്സവകാലത്ത് യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ റെയിൽവേ. കേരളത്തിൽ നിന്നും പുതിയ എറണാകുളം-ഹസ്രത് നിസാമുദ്ദിൻ വൺവേ സൂപ്പർഫാസ്റ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. എറണാകുളം ജംഗ്ഷനിൽ നിന്നും ഏപ്രിൽ 16ന് വൈകീട്ട് 6.05 ന് പുറപ്പെടുന്ന ട്രെയിൻ ഏപ്രിൽ 18ന് വൈകീട്ട് 8.35 ന് ഡൽഹി ഹസ്രത് നിസാമുദ്ദിനിൽ എത്തും. വിഷു ദിനത്തിൽ തന്നെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. സ്പെഷ്യൽ ട്രെയിൻ അനുവദിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനു കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നന്ദി അറിയിച്ചു.
Kerala Kerala Mex Kerala mx Top News
1 min read
100

ഉത്സവകാലത്ത് യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ റെയിൽവേ. കേരളത്തിൽ നിന്നും പുതിയ എറണാകുളം-ഹസ്രത് നിസാമുദ്ദിൻ വൺവേ സൂപ്പർഫാസ്റ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. എറണാകുളം ജംഗ്ഷനിൽ നിന്നും ഏപ്രിൽ 16ന് വൈകീട്ട് 6.05 ന് പുറപ്പെടുന്ന ട്രെയിൻ ഏപ്രിൽ 18ന് വൈകീട്ട് 8.35 ന് ഡൽഹി ഹസ്രത് നിസാമുദ്ദിനിൽ എത്തും. വിഷു ദിനത്തിൽ തന്നെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. സ്പെഷ്യൽ ട്രെയിൻ അനുവദിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനു കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നന്ദി അറിയിച്ചു.

April 14, 2025
0

അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസി നാസയിലെ ഉയർന്ന ഉദ്യോഗസ്ഥയായ നീല രാജേന്ദ്രയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇന്ത്യൻ വംശജയാണ് നീല. നാസയുടെ ഡിഇഐ വിഭാഗം മേധാവിയായ നീലയെ സംരക്ഷിക്കാനുള്ള ഏജൻസി ശ്രമം പരാജയപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 2024 ൽ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി നാസയിലെ പിരിച്ചുവിട്ട 900 ജീവനക്കാരെ നയിച്ച ഉദ്യോഗസ്ഥയെയാണ് ഇപ്പോൾ ട്രംപ് സർക്കാർ പുറത്താക്കിയത്. നാസയുടെ ജെറ്റ് പ്രൊപൽഷൻ ലബോറട്ടറിയിൽ ഡൈവേർസിറ്റി-ഇക്വിറ്റി-ഇൻക്ലൂഷൻ വിഭാഗത്തിൻ്റെ മേധാവിയായിരുന്നു നീല രാജേന്ദ്രൻ.

Continue Reading
ഉത്സവകാലത്ത് യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ റെയിൽവേ
Kerala Kerala Mex Kerala mx Top News
1 min read
96

ഉത്സവകാലത്ത് യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ റെയിൽവേ

April 14, 2025
0

ഉത്സവകാലത്ത് യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ റെയിൽവേ. കേരളത്തിൽ നിന്നും പുതിയ എറണാകുളം-ഹസ്രത് നിസാമുദ്ദിൻ വൺവേ സൂപ്പർഫാസ്റ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. എറണാകുളം ജംഗ്ഷനിൽ നിന്നും ഏപ്രിൽ 16ന് വൈകീട്ട് 6.05 ന് പുറപ്പെടുന്ന ട്രെയിൻ ഏപ്രിൽ 18ന് വൈകീട്ട് 8.35 ന് ഡൽഹി ഹസ്രത് നിസാമുദ്ദിനിൽ എത്തും. വിഷു ദിനത്തിൽ തന്നെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. സ്പെഷ്യൽ ട്രെയിൻ അനുവദിച്ച കേന്ദ്ര റെയിൽവേ മന്ത്രി

Continue Reading
‘മുഖ്യമന്ത്രിയുടെ മകളടക്കം അഴിമതിയിൽ മുങ്ങിക്കുളിച്ചു; കോൺഗ്രസിനേയും സിപിഎം മറികടന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
Kerala Kerala Mex Kerala mx Top News
1 min read
97

‘മുഖ്യമന്ത്രിയുടെ മകളടക്കം അഴിമതിയിൽ മുങ്ങിക്കുളിച്ചു; കോൺഗ്രസിനേയും സിപിഎം മറികടന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

April 14, 2025
0

കോട്ടയം: അഴിമതിയിൽ സിപിഎം കോൺഗ്രസിനേക്കാൾ മുന്നിലാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിയുടെ മകൾ പ്രതിയായ മാസപ്പടി കേസ് മുതൽ ഭരണത്തിന്റെ ഉന്നതങ്ങൾ മുതൽ താഴെത്തട്ട് വരെ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘അഴിമതിയുടെ കാര്യത്തിൽ മുൻപുണ്ടായിരുന്ന കോൺ​ഗ്രസ് സർക്കാരുകളെയും മറികടക്കുകയാണ് ഇടതുപക്ഷ സർക്കാർ. സ്വർണ്ണക്കടത്ത് മുതൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അനധികൃത സ്വത്ത് സമ്പാദനവും മുഖ്യമന്ത്രിയുടെ മകൾ പ്രതിചേർക്കപ്പെട്ട മാസപ്പടി കേസും

Continue Reading
എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു; പോലീസിന് മുന്നില്‍ കീഴടങ്ങി പ്രതി
Kerala Kerala Mex Kerala mx National Top News
1 min read
121

എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു; പോലീസിന് മുന്നില്‍ കീഴടങ്ങി പ്രതി

April 14, 2025
0

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു. അനുഷയാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് ഗ്യാനേശ്വര്‍ പിന്നീട് പോലീസില്‍ കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പ്രണയത്തിലായിരുന്ന ഇരുവരും മൂന്നുവര്‍ഷം മുമ്പാണ് വിവാഹിതരായത്. എന്നാല്‍, ദമ്പതിമാര്‍ തമ്മില്‍ പലകാര്യങ്ങളെച്ചൊല്ലിയും വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ദമ്പതിമാര്‍ തമ്മില്‍ തിങ്കളാഴ്ച രാവിലെ വഴക്കുണ്ടായെന്നും ഇതിനുപിന്നാലെയാണ് ഭര്‍ത്താവ് ഭാര്യയുടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

Continue Reading
എട്ടിലധികം പരീക്ഷകളും ഒടുവിൽ ഐഎഎസും മറികടന്ന് യുവതി
Kerala Kerala Mex Kerala mx Top News
1 min read
100

എട്ടിലധികം പരീക്ഷകളും ഒടുവിൽ ഐഎഎസും മറികടന്ന് യുവതി

April 14, 2025
0

ന്യൂഡൽഹി: ഇം​ഗ്ലീഷ് ഭാഷ അറിയില്ല എന്ന ഒറ്റക്കാരണംകൊണ്ട് നേരിടേണ്ടി വന്നിട്ടുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് പലരും പലയിടങ്ങളിലും പറഞ്ഞു കേൾക്കാറുണ്ട്. ആശയവിനിമയത്തിൽ ആം​ഗലേയ ഭാഷയ്ക്ക് ചെറുതല്ലാത്ത ഒരു സ്ഥാനമുണ്ടെന്ന് തന്നെ നിസ്സംശയം പറയാം. അങ്ങനെ ഇം​ഗ്ലീഷ് സംസാരിക്കാനറിയാത്തതിന്റെ പേരിൽ പലയിടത്ത് അപമാനിക്കപ്പെടുകയും പിന്നീട് രാജ്യത്തെ ഏറ്റവും കഠിനമായ മത്സരപരീക്ഷകളിലൊന്നായ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മികച്ച വിജയം നേടുകയും ചെയ്ത സുരഭി ഗൗതം എന്ന പെൺകുട്ടിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. മധ്യപ്രദേശിലെ സത്‌ന എന്ന ചെറിയ ഗ്രാമത്തിലാണ്

Continue Reading
തൊടുപുഴയിൽ വളർത്തുനായയെ വെട്ടിപ്പരിക്കേൽപിച്ച് ഉടമ; കേസെടുത്തു
Kerala Kerala Mex Kerala mx Top News
0 min read
101

തൊടുപുഴയിൽ വളർത്തുനായയെ വെട്ടിപ്പരിക്കേൽപിച്ച് ഉടമ; കേസെടുത്തു

April 14, 2025
0

ഇടുക്കി: തൊടുപുഴയിൽ വളർത്തുനായയെ ഉടമ വെട്ടിപ്പരിക്കേൽപ്പിച്ചു. വിളിച്ചിട്ട് അടുത്തേക്ക് വരാത്തതിനെ തുടർന്നാണ് ഇയാൾ നായയെ വെട്ടിപ്പരിക്കേൽപിച്ചത്. തൊടുപുഴ മുതലക്കോടം സ്വദേശി ഷൈജു തോമസാണ് നായയെ വെട്ടിപ്പരിക്കേൽപിച്ചത്. അനിമൽ റെസ്ക്യൂ ടീമെത്തി നായയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു.

Continue Reading
വഖഫ് നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ സുപ്രീംകോടതിയില്‍
Kerala Kerala Mex Kerala mx National Top News
1 min read
128

വഖഫ് നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ സുപ്രീംകോടതിയില്‍

April 14, 2025
0

മറ്റന്നാള്‍ വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കാനിരിക്കെ വഖഫ് നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന അസം, മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയില്‍. നിയമം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് കക്ഷിചേരാന്‍ സംസ്ഥാനങ്ങള്‍ അപേക്ഷ നല്‍കി. പാര്‍ലമെന്റ് പാസ്സാക്കിയ നിയമം ഭരണഘടന വിരുദ്ധമല്ലെന്നും ആരുടെയും മൗലികാവകാശങ്ങള്‍ റദ്ദാക്കുന്നതല്ലെന്നും ആണ് സംസ്ഥാനങ്ങളുടെ വാദം. നേരത്തെ വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കേന്ദ്ര

Continue Reading
ഹൈക്കോടതി ഉത്തരവിൽ നിലപാട് വ്യക്തമാക്കി കെഎം എബ്രഹാം
Kerala Kerala Mex Kerala mx Top News
1 min read
116

ഹൈക്കോടതി ഉത്തരവിൽ നിലപാട് വ്യക്തമാക്കി കെഎം എബ്രഹാം

April 14, 2025
0

തിരുവനന്തപുരം: കിഫ്ബി സിഇഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവെക്കില്ലെന്ന് കെഎം എബ്രഹാം. പദവിയിൽ തുടരണമോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും നിലപാട് വ്യക്തമാക്കി മുൻ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെഎം എബ്രഹാം. അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുള്ള ഹൈക്കോടതി ഉത്തരവിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി ജീവനക്കാര്‍ക്കുള്ള വിഷു ദിന സന്ദേശത്തിലാണ് കെഎം എബ്രഹാം ത​ന്റെ നിലപാട് വ്യക്തമാക്കിയത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ സധൈര്യം നേരിടുമെന്നും അദ്ദേഹം

Continue Reading
ഡോണൾഡ് ട്രംപിന്റെ ആരോഗ്യവിവരങ്ങൾ പുറത്ത് വിട്ട് വൈറ്റ്ഹൗസ്
Kerala Kerala Mex Kerala mx Top News World
0 min read
136

ഡോണൾഡ് ട്രംപിന്റെ ആരോഗ്യവിവരങ്ങൾ പുറത്ത് വിട്ട് വൈറ്റ്ഹൗസ്

April 14, 2025
0

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യ സംബന്ധമായ വിവരങ്ങൾ പുറത്തുവിട്ട് വൈറ്റ്ഹൗസ്. 78 കാരനായ ട്രംപിന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും ധാരാണാശേഷിയും ശാരീരിക ആരോഗ്യവും മികച്ചരീതിയിലാണ് പോകുന്നതെന്നും അദ്ദേഹത്തിന്റെ ഡോക്ടർ ഷോൺ ബാബബെല്ല അറിയിച്ചു. ഞായറാഴ്ച വൈറ്റ് ഹൗസ് പുറത്തുവിട്ട മെമോയിലൂടെയാണ് ഡോക്ടർ ഇക്കാര്യം വെളിപ്പെടുത്തിയത്. പരിശോധനകളുടെ അടിസ്ഥാനത്തിൽ ഹൃദയ, ശ്വാസകോശ,നാഡീവ്യൂഹ പ്രവർത്തനങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല. 5 മണിക്കൂർ നീണ്ടു നിന്ന് പരിശോധനയിലൂടെയാണ് ട്രംപിന്റെ ആരോഗ്യത്തെപ്പറ്റി പൂർണമായ വിവരങ്ങൾ

Continue Reading
ഷാര്‍ജയിലും അല്‍ ഐനിലും വ്യവസായ മേഖലകളില്‍ തീപിടിത്തം; വൻ നാശനഷ്ടം
Kerala Kerala Mex Kerala mx Pravasi Top News
1 min read
139

ഷാര്‍ജയിലും അല്‍ ഐനിലും വ്യവസായ മേഖലകളില്‍ തീപിടിത്തം; വൻ നാശനഷ്ടം

April 14, 2025
0

ഷാര്‍ജ: ഷാര്‍ജയിലും അല്‍ ഐനിലും വ്യവസായ മേഖലകളില്‍ തീപിടിത്തം. ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 15ലെ ഒരു പഴം, പച്ചക്കറി വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വന്‍ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. തീപിടിത്തത്തെ തുടര്‍ന്ന് മുന്‍കരുതലിന്‍റെ ഭാഗമായി സമീപപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു. വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയാണ് തീപിടിത്തം നിയന്ത്രണവിധേയമാക്കിയത്. ഞായറാഴ്ച വൈകുന്നേരമാണ് അല്‍

Continue Reading