കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രതാ നിർദേശം
Kerala Kerala Mex Kerala mx Top News weather
1 min read
7

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രതാ നിർദേശം

August 1, 2025
0

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട്‌ മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ഉള്ള തീരങ്ങളിൽ 03/08/2025 വൈകുന്നേരം 05.30 മുതൽ 04/08/2025 രാത്രി 08.30 വരെ 1.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾകാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണകേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.  

Continue Reading
നെഹ്‌റു ട്രോഫി വള്ളംകളി: മാലിന്യം നിയന്ത്രിക്കാന്‍ കര്‍ശന നടപടി     ഇത്തവണ വള്ളംകളി തണ്ണീർത്തട നിയമങ്ങൾ പാലിച്ച്
Kerala Kerala Mex Kerala mx Top News
1 min read
9

നെഹ്‌റു ട്രോഫി വള്ളംകളി: മാലിന്യം നിയന്ത്രിക്കാന്‍ കര്‍ശന നടപടി ഇത്തവണ വള്ളംകളി തണ്ണീർത്തട നിയമങ്ങൾ പാലിച്ച്

August 1, 2025
0

ആഗസ്റ്റ് 30ന് പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി ജലമേള നടത്തിപ്പ് മാലിന്യനിയന്ത്രണ ചട്ടങ്ങളും തണ്ണീർത്തട നിയമങ്ങൾ കര്‍ശനമായി പാലിച്ചായിരിക്കും. വൻ ജനാവലി എത്തിച്ചേരുന്ന പരിപാടിക്കിടയിൽ തണ്ണീർത്തടത്തിലേക്ക് ഖര-ദ്രവ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ജലോത്സവം നടക്കുമ്പോൾ നിയന്ത്രണങ്ങള്‍ പൂർണമായും പാലിക്കുന്നുണ്ടോയെന്ന് കൃത്യമായി നിരീക്ഷിക്കുമെന്ന് ശുചിത്വമിഷൻ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. നടപടികളുടെ ഭാഗമായി ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കും. തുണിയിലോ ചണത്തിലോ പേപ്പറിലോ നിർമിച്ച സഞ്ചികളാണ് സന്ദർശകരും

Continue Reading
നെഹ്റു ട്രോഫി 2024: മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Top News
1 min read
10

നെഹ്റു ട്രോഫി 2024: മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

August 1, 2025
0

70-ാമത് നെഹ്റുട്രോഫി ജലോത്സവത്തോടനുബന്ധിച്ച് പബ്ലിസിറ്റി കമ്മിറ്റി ഏര്‍പ്പെടുത്തിയ 2024-ലെ നെഹ്റു ട്രോഫി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എന്‍.ടി.ബി.ആര്‍. സൊസൈറ്റിയുടെയും മാധ്യമ അവാര്‍ഡ് കമ്മിറ്റിയുടെയും ചെയര്‍പേഴ്സണായ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസാണ് പുരസ്‌കാര തീരുമാനം അറിയിച്ചത്. അച്ചടി മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് മാധ്യമം സീനിയര്‍ റിപ്പോര്‍ട്ടര്‍ പി എസ് താജുദ്ദീനാണ്. മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘ആവേശം@70’ എന്ന വാര്‍ത്താ പരമ്പരയാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. മികച്ച വാര്‍ത്താചിത്രത്തിനുള്ള പുരസ്‌കാരം മലയാള മനോരമ

Continue Reading
എംപ്ലോയബിലിറ്റി സെന്റർ മുഖേനെ സ്വകാര്യ സ്ഥാപനത്തിലേയ്ക്ക് നിയമനം 
Kerala Kerala Mex Kerala mx Top News
1 min read
10

എംപ്ലോയബിലിറ്റി സെന്റർ മുഖേനെ സ്വകാര്യ സ്ഥാപനത്തിലേയ്ക്ക് നിയമനം 

August 1, 2025
0

  ആലപ്പുഴ ജില്ലയില്‍ പ്രവർത്തിക്കുന്ന രണ്ട് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖേനെ നിയമനം നടത്തുന്നു. അഭിമുഖം ആഗസ്റ്റ് രണ്ടിന് രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. പ്ലസ് ടു, ബിരുദം, ഐ റ്റി ഐ, ബി.ടെക് (മെക്കാനിക്കല്‍) യോഗ്യതയുള്ള പ്രവൃത്തി പരിചയം ഉളളതും ഇല്ലാത്തതുമായ 18 നും 40 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകും. ഫോൺ :

Continue Reading
കാവ് പുനരുദ്ധാരണ പദ്ധതി: ആഗസ്റ്റ് 5 വരെ അപേക്ഷിക്കാം
Kerala Kerala Mex Kerala mx Top News
1 min read
11

കാവ് പുനരുദ്ധാരണ പദ്ധതി: ആഗസ്റ്റ് 5 വരെ അപേക്ഷിക്കാം

August 1, 2025
0

കേരളത്തിലെ നാശോന്മുഖമായികൊണ്ടിരിക്കുന്ന കാവുകളുടെ സംരക്ഷണത്തിനായി കേരള വനം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആലപ്പുഴ ജില്ലയിലെ കാവുകളുടെ ഉടമസ്ഥർക്ക് ഈ പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമർപ്പിക്കാം. ഈ പദ്ധതിയുടെ കീഴില്‍ ജൈവവൈവിദ്ധ്യ സംരക്ഷണം, ഗവേഷണം, അപൂര്‍വ്വ തദ്ദേശീയ ഇനം സസ്യങ്ങള്‍ നട്ടുപിടിപ്പിക്കല്‍, കുളങ്ങള്‍ ശുദ്ധീകരിക്കല്‍, ജന്തു ജീവികളെ സംരക്ഷിക്കല്‍, ജൈവവേലി നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ധനസഹായം. താൽപര്യമുള്ളവർ ഉമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍, വിസ്തൃതി, ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തികളുടെ ഒരു

Continue Reading
സംയോജിത കൃഷി ക്ലസ്റ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
Kerala Kerala Mex Kerala mx Top News
1 min read
8

സംയോജിത കൃഷി ക്ലസ്റ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

August 1, 2025
0

ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ പന്തളം തെക്കേക്കര സിഡിഎസില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഫാര്‍മിങ് ക്ലസ്റ്ററിന്റെ ലൈവിലിഹുഡ് സര്‍വീസ് സെന്ററിന്റെയും ചക്ക, റാഗി എന്നിവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിന്റെയും ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ രണ്ടാമത്തെ സംയോജിത കൃഷി ക്ലസ്റ്ററാണിത്. ‘കാര്‍ഷിക സംസ്‌കൃതിയിലൂടെ’ എന്ന സന്ദേശവുമായി കാര്‍ഷിക ഉപജീവന മേഖലയില്‍ കര്‍ഷകരുടെ ഉത്പാദനക്ഷമത

Continue Reading
ലഹരിയെ തകര്‍ക്കാന്‍ കളിയും കളിക്കളവും’ ഫുട്‌ബോള്‍ വിതരണം നടത്തി
Kerala Kerala Mex Kerala mx Top News
1 min read
10

ലഹരിയെ തകര്‍ക്കാന്‍ കളിയും കളിക്കളവും’ ഫുട്‌ബോള്‍ വിതരണം നടത്തി

August 1, 2025
0

ജില്ലാ ശിശുക്ഷേമ സമിതിയും കുടുംബശ്രീയും തദ്ദേശസ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലഹരിയെ തകര്‍ക്കാന്‍ കളിയും കളിക്കളവും ‘പരിപാടിയുടെ ഭാഗമായുള്ള ഫുട്‌ബോള്‍ വിതരണം ജില്ലാതല ഉദ്ഘാടനം റാന്നി മടത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ സംഘടിപ്പിച്ചു. റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ് മോഹനന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷീല സന്തോഷ് എന്നിവര്‍ ജില്ലാ ശിശു ക്ഷേമസമിതി ഭാരവാഹികളില്‍ നിന്ന് ഫുട്‌ബോള്‍ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല അധ്യക്ഷയായി. കുട്ടികളില്‍ കായിക വാസന

Continue Reading
ചൂരല്‍മല ഉരുള്‍പൊട്ടല്‍: ദുരന്തബാധിതരായ ആദിവാസി കുടുംബങ്ങൾക്കായി കണ്ടെത്തിയ ഭൂമിക്ക് ആർ ഒ ആർ നൽകാനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കാൻ നിർദ്ദേശം 
Kerala Kerala Mex Kerala mx Top News Wayanad
1 min read
11

ചൂരല്‍മല ഉരുള്‍പൊട്ടല്‍: ദുരന്തബാധിതരായ ആദിവാസി കുടുംബങ്ങൾക്കായി കണ്ടെത്തിയ ഭൂമിക്ക് ആർ ഒ ആർ നൽകാനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കാൻ നിർദ്ദേശം 

August 1, 2025
0

ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ ആദിവാസി കുടുംബങ്ങൾക്കായി കണ്ടെത്തിയ ഭൂമിക്ക് ROR (Record of Rights) നൽകാനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കാൻ വയനാട് ജില്ലാ കളക്ടർക്ക് മന്ത്രിസഭായോഗം നിർദ്ദേശം നൽകി. 5 ഹെക്ടർ ഭൂമിക്ക് ROR അനുവദിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുക. മുണ്ടക്കൈ പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പുഞ്ചിരിമട്ടം ഉന്നതിയിലെ 5 കുടുംബങ്ങളെയും, പുതിയ വില്ലേജ് ഉന്നതിയിലെ 3 കുടുംബങ്ങളെയും വയനാട് ടൗൺഷിപ്പ് പ്രോജക്ട് മാതൃകയിലുള്ള വീടുകൾ നിർമ്മിച്ച് പുനരധിവസിപ്പിക്കും. നിലവിൽ പുനരധിവാസ

Continue Reading
വനിതാ സംരംഭകർക്ക് കരുത്തേകാൻ കുടുംബശ്രീയുടെ ഐബിറ്റ് പരിശീലന കേന്ദ്രം
Kerala Kerala Mex Kerala mx Top News
1 min read
12

വനിതാ സംരംഭകർക്ക് കരുത്തേകാൻ കുടുംബശ്രീയുടെ ഐബിറ്റ് പരിശീലന കേന്ദ്രം

August 1, 2025
0

ഇടുക്കി ജില്ലയിലെ വനിതാ സംരംഭകർക്ക് എല്ലാ പിന്തുണയും ഉറപ്പാക്കി ജില്ലാതല തൊഴില്‍ പരിശീലന കേന്ദ്രം ഐബിറ്റ് – ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തൊഴിൽ പരിശീലന കേന്ദ്രം. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്തസംരംഭമായ ഐബിറ്റ്റസിഡന്‍ഷ്യല്‍ പരിശീലന സൗകര്യങ്ങള്‍ പരിമിതമായ ജില്ലാ ആസ്ഥാനത്ത് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച ബഹുനില മന്ദിരത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. സ്ത്രീ ശാക്തീകരണവും വനിതാ സംരംഭകർക്കുള്ള തൊഴിൽ പരിശീലനവും ലക്ഷ്യമാക്കിയാണ് മൂന്ന് നിലകളുള്ള പരിശീലന

Continue Reading
നിയമസഭാ ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റി തെളിവെടുപ്പ് നടത്തി
Kerala Kerala Mex Kerala mx Top News
0 min read
13

നിയമസഭാ ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റി തെളിവെടുപ്പ് നടത്തി

August 1, 2025
0

കോട്ടയം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഓഡിറ്റ് പരാമര്‍ശങ്ങളിന്മേലുള്ള നടപടികള്‍ വിലയിരുത്തുന്നതിന് നിയമസഭാ ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റി തെളിവെടുപ്പ് നടത്തി. ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ 2014 മുതല്‍ 2024 വരെയുള്ള വര്‍ഷങ്ങളില്‍ സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ടുകളാണ് പരിശോധിച്ചത്. നിയമസഭാ ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റി അംഗവും സര്‍ക്കാര്‍ ചീഫ് വിപ്പുമായ ഡോ.എന്‍. ജയരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിറ്റിംഗില്‍ അംഗങ്ങളായ

Continue Reading