Your Image Description Your Image Description

യുഎഇയിൽ റബിഅൽ അവ്വൽ മാസപ്പിറവി കാണാത്തതിനാൽ ഇസ്​ലാമിക് കലണ്ടറിലെ മൂന്നാം മാസം തിങ്കളാഴ്ച ആരംഭിച്ചതായി വാനനിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇതനുസരിച്ച് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം സെപ്റ്റംബർ അഞ്ചിനായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം സാധാരണയായി ശനിയും ഞായറുമാണ് യുഎഇയിലെ വാരാന്ത്യ അവധികൾ. അതിനാൽ നബിദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസം അവധി ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ യുഎഇ അധികൃതർ ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. വാനനിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം ശനിയാഴ്ച അറബ് മേഖലയിൽ നഗ്ന നേത്രം കൊണ്ടോ, ടെലിസ്കോപ്പ് ഉപയോഗിച്ചോ മാസപ്പിറവി കാണാൻ സാധിച്ചിരുന്നില്ല. ഒമാനിലും നബിദിനം സെപ്റ്റംബര്‍ അഞ്ചാം തീയതി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Posts