Your Image Description Your Image Description

ലയാളികളുടെ പ്രിയതാരം മമ്മൂട്ടിയുടെ ആരോഗ്യ വാര്‍ത്തയില്‍ സന്തോഷം പ്രകടിപ്പിച്ച് മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മോഹൻലാല്‍. മോഹൻലാല്‍ ഒന്നും എഴുതിയിട്ടില്ലെങ്കിലും മമ്മൂട്ടിയുടെ രോഗ വിമുക്തിയില്‍ സന്തോഷം പ്രകടിപ്പിച്ചുള്ള പോസ്റ്റാണ് ഇതെന്ന് നമുക്ക് മനസിലാകും.

മമ്മൂട്ടി രോഗ വിമുക്തി നേടിയതിന്റെ സന്തോഷം പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ് എംപിയും കുറിപ്പ് പങ്കുവെച്ചിരുന്നു. നോവിന്റെ തീയിൽ മനം കരിയില്ല…പരീക്ഷണത്തിന്റെ വാൾ വീശലുകളിൽ പതറുകയുമില്ല… വീശുന്ന കൊടുങ്കാറ്റുകൾ ചിരികൊണ്ടു നേരിടും…പെയ്യുന്ന പേമാരികൾ മുറിച്ചു നടക്കും… ആത്മവിശ്വാസത്തിന്റെപാറമേൽ ഉറച്ചുനിന്നു തലയുയർത്തും… പ്രിയപ്പെട്ട മമ്മൂക്കാ …. ഇനി എത്രയോ കാതങ്ങൾ ഞങ്ങളുടെ കരം പിടിച്ചു മുന്നേറാനുണ്ട് … അഭിനയമികവിന്റെ എത്രയോ ഭാവതലങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു ..ഒത്തിരി സന്തോഷത്തോടെ ..നിറഞ്ഞ സ്നേഹത്തോടെ.. എന്നായിരുന്നു മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ് എഴുതിയത്.

മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റ് എസ് ജോര്‍ജും ഇക്കാര്യം അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. “സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ…നന്ദി!”, എന്നാണ് ജോര്‍ജിന്‍റെ പോസ്റ്റ്.

Related Posts