Your Image Description Your Image Description

സൗദിയിൽ തൊ​ഴി​ൽ, താ​മ​സ, അ​തി​ർ​ത്തി സു​ര​ക്ഷ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ളി​ൽ ക​ഴി​ഞ്ഞ ഒ​രാഴ്ചക്കു​ള്ളി​ൽ 22,072 നി​യ​മ​ലം​ഘ​ക​ർ പി​ടി​യി​ലാ​യി.

ആ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ സു​ര​ക്ഷ സേ​ന​യു​ടെ വി​വി​ധ യൂ​നി​റ്റു​ക​ളും ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പാ​സ്‌​പോ​ർ​ട്ടും (ജ​വാ​സ​ത്ത്) ന​ട​ത്തി​യ സം​യു​ക്ത ഫീ​ൽ​ഡ് പ​രി​ശോ​ധ​ന​യി​ൽ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. 13,833 പേ​രും ഇ​ഖാ​മ പു​തു​ക്കാ​തെ​യും ഹു​റൂ​ബ് കേ​സും മ​റ്റു​മാ​യി താ​മ​സ നി​യ​മം ലം​ഘി​ച്ച​വ​രാ​ണ്. 4624 അ​തി​ർ​ത്തി സു​ര​ക്ഷ നി​യ​മ​ലം​ഘ​ക​രും 3,615 തൊ​ഴി​ൽ നി​യ​മ​ലം​ഘ​ക​രു​മാ​ണ്.

Related Posts