Your Image Description Your Image Description

ഒമാനിൽ അതിതീവ്ര ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബർകയിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു. 50.7 ഡിഗ്രി സെൽഷ്യസാണ് അനുഭവപ്പെട്ടതെന്നു സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വിവിധ ഭാഗങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിന് അടുത്തെത്തി.ഹംറ അദ്ദുറൂഅ, സുവൈഖ്, വാദി അൽ മഅ്‌വൽ എന്നിവിടങ്ങളിൽ 49 ഡിഗ്രിക്ക് മുകളിലും ബിദ്ബിദ്, റുസ്താഖ്, നഖൽ, ആമിറാത്ത് എന്നിവിടങ്ങളിലും 48 ഡിഗ്രിക്ക് മുകളിലും താപനില റിപ്പോർട്ട് ചെയ്തു.

വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. രാജ്യം അതികഠിന ചൂടിലേക്കു പോകുന്ന സാഹചര്യത്തിൽ പുറം ജോലിക്കാരും പുറത്തിറങ്ങുന്നവരും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ മുൻകരുതൽ സ്വീകരിക്കണം. ചൂടിനെ പ്രതിരോധിച്ചു ശരീരം സംരക്ഷിക്കണമെന്ന് ആരോഗ്യ വിദഗ്ധരും നിർദേശിച്ചു.

Related Posts