Your Image Description Your Image Description

ബഹ്റൈനിൽ റോഡ് സുരക്ഷ വർധിപ്പിക്കാനായി കാമ്പയിൻ നടപ്പാക്കാനൊരുങ്ങി ബഹ്റൈൻ. റോഡ് നിയമത്തിൽ ഭേദഗതി ചെ‍യ്ത നിയമങ്ങളും ഇനിമുതൽ നടപ്പിലാക്കും. റോഡുകളിൽ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് മുൻഗണന നൽകാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശങ്ങളെത്തുടർന്നാണിത്. കർശനമായ ട്രാഫിക് നിയമങ്ങളും പൊതുജന ബോധവൽക്കരണ പരിപാടികളും ഒരുമിച്ചാണ് പുതിയ കാമ്പയിനിൽ നടപ്പിലാക്കൊനൊരുങ്ങത്.

അപകടകരമായ ഡ്രൈവിങ് രീതികൾ പരിഹരിക്കുന്നതിനായി ട്രാഫിക് നിയമം അവലോകനം ചെയ്യുകയും കർശനമാക്കുകയും ചെയ്യുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ പുതിയ ഭേദഗതിയിൽ കർശനമായ പിഴകൾ മാത്രമല്ല, ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗത്തെക്കുറിച്ച് ഡ്രൈവർമാരെ ബോധവൽക്കരിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

Related Posts