Your Image Description Your Image Description

സൗദി-യു.എ.ഇ അതിർത്തിയിലെ ബത്​ഹ ചെക്ക്​പോസ്​റ്റിൽ വൻ ലഹരി വേട്ട. രാജ്യത്തേക്ക്​ കടക്കാനെത്തിയ രണ്ട്​ ട്രക്കുകളിൽനിന്ന്​ നിരോധിത ലഹരി മരുന്നായ എട്ട്​ ലക്ഷം കാപ്​റ്റഗൺ ഗുളികകൾ പിടികൂടി. ഒരു ട്രക്കി​ന്റെ പിന്നിലെ ബോഡിയിൽ ലോഹ പാളിക്കുള്ളിലും മറ്റേ ട്രക്കി​െൻറ ടയറുകൾ ഉൾപ്പടെയുള്ള ഭാഗങ്ങളിലും ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ.

സംശയം തോന്നി വാഹനങ്ങൾ നിർത്തിച്ച്​ വിശദപരിശോധന നടത്തുകയായിരുന്നു. ഒരു ട്രക്കി​ന്റെ പിൻവശത്തെ ബോഡിയുടെ ലോഹ പളി മുറിച്ചാണ്​ ഗുളികകൾ കണ്ടെത്തിയത്​. രണ്ടാമത്തെ ട്രക്കിന്റെ ടയറുകൾക്കുള്ളിലും ബോഡിയുടെ വിവിധഭാഗങ്ങളിലും ഒളിപ്പിച്ച ഗുളികകൾ സൂക്ഷ്​മ പരിശോധയിലാണ്​ കണ്ടെത്തിയത്​.

Related Posts