Your Image Description Your Image Description

കുവൈത്തിൽ വ​നി​ത സ​ലൂ​ണി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കോ​സ്മെ​റ്റി​ക് ക്ലി​നി​ക് ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്ട​ർ അ​ട​ച്ചു പൂ​ട്ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ​ജി​പ്ഷ്യ​ൻ സ്വ​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്തു. സ​ബാ​ഹ് അ​ൽ സാ​ലിം മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

അ​ഗ്രി​ക​ൾ​ച​റ​ൽ കോ​ൺ​ട്രാ​ക്റ്റി​ങ് ക​മ്പ​നി​യി​ൽ വെ​റ്റ​റി​ന​റി ഡോ​ക്ട​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഇ​യാ​ൾ അ​ന​ധി​കൃ​ത​മാ​യി പ്ലാ​സ്റ്റി​ക് സ​ർ​ജ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 50 കു​വൈ​ത്ത് ദീ​നാ​റി​ന് ഇ​ൻ​ജ​ക്ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​സ്മെ​റ്റി​ക് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ത്തു​മ്പോ​ഴാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്ക് ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

Related Posts