Your Image Description Your Image Description

ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ഹെ​റി​റ്റേ​ജ്​ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ദു​ബൈ ഈ​ത്ത​പ്പ​ഴ പ്ര​ദ​ർ​ശ​നം സ​ന്ദ​ർ​ശി​ച്ച്​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. പ്ര​ദ​ർ​ശ​ന​ത്തി​ലെ വി​വി​ധ പ​വ​ലി​യ​നു​ക​ൾ സ​ന്ദ​ർ​ശി​ച്ച അ​ദ്ദേ​ഹം യു.​എ.​ഇ​യു​ടെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​ന്​ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി പ​ങ്കാ​ളി​ക​ൾ​ക്ക്​ 10 ല​ക്ഷം ദി​ർ​ഹം ഗ്രാ​ന്‍റ്​ അ​നു​വ​ദി​ച്ചു.

ഈ​ന്ത​പ്പ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സാം​സ്കാ​രി​ക, സാ​മൂ​ഹി​ക പ്രാ​ധാ​ന്യം വി​വ​രി​ക്കു​ന്ന മേ​ള​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട പ്ര​ദ​ർ​ശ​ന​ങ്ങ​ൾ അ​ദ്ദേ​ഹം സ​ന്ദ​ർ​ശ​ന​ത്തി​ൽ വീ​ക്ഷി​ക്കു​ക​യും ചെ​യ്​​തു. ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ഹെ​റി​റ്റേ​ജ്​ സെ​ന്‍റ​ർ സി.​ഇ.​ഒ അ​ബ്​​ദു​ല്ല ഹം​ദാ​ൻ ബി​ൻ ദം​ലൂ​ക്​ സ​ന്ദ​ർ​ശ​ന​ത്തി​ൽ ​ശൈ​ഖ്​ ഹം​ദാ​നെ അ​നു​ഗ​മി​ച്ചു.

Related Posts