Your Image Description Your Image Description

സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി വരാനിരിക്കുന്ന ചിത്രമാണ് പരം സുന്ദരി. ചിത്രത്തിന്റെ റിലീസ് ജൂലൈ 25നായിരിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസ് നീളും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റ് 29നായിരിക്കും ചിത്രം തിയറ്ററുകളില്‍ എത്തുക എന്നാണ് പുതിയ പ്രഖ്യാപനം.

സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പരം സുന്ദരിയുടെ സംവിധാനം നിര്‍വഹിക്കുക തുഷാര്‍ ജലോട്ട ആണ്. ജാൻവി കപൂര്‍ നായികയാകുന്ന റൊമാന്റിക് ചിത്രത്തിനായി ദില്ലിയില്‍ കേരള പശ്ചാത്തലമൊരുക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സിദ്ധാര്‍ഥ് മല്‍ഹോത്ര ദില്ലിക്കാരനാകുമ്പോള്‍ നായികാ കഥാപാത്രം കേരള കലാകാരിയാണ്. സാഗര്‍ ആംമ്പ്രയുടെയും പുഷ്‍കര്‍ ഓജയുടെയും സംവിധാനത്തില്‍ ഉള്ള യോദ്ധ സിദ്ധാര്‍ഥ് മല്‍ഹോത്രയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.

Related Posts