Your Image Description Your Image Description

സ​ർ​ക്കാ​ർ സ്വ​ത്തു​ക്ക​ളി​ലെ കൈയേ​റ്റ​ങ്ങ​ൾ ഉ​ട​ന​ടി നീ​ക്കം ചെ​യ്യാ​ൻ ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി മ​ന്ത്രി​സ​ഭ. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സ​ർ​ക്കാ​ർ സ്വ​ത്തു​ക്ക​ളി​ലെ കൈ​യേ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള 2024 ലെ ​ധ​ന​മ​ന്ത്രാ​ല​യ റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് നി​ർ​ദേ​ശം.

ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്ത​ൽ, വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം വി​ക​സി​പ്പി​ക്ക​ൽ എ​ന്നി​വ​ക്കു​റി​ച്ചും വി​വി​ധ ലോ​ക നേ​താ​ക്ക​ൾ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് അ​യ​ച്ച ക​ത്തു​ക​ൾ മ​ന്ത്രി​സ​ഭ അ​വ​ലോ​ക​നം ചെ​യ്തു.

ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി രാ​ജ്യ​ത്തെ അ​ഞ്ച് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഉ​ൽ​പന്ന​ങ്ങ​ൾ​ക്കാ​യി വെ​യ​ർ​ഹൗ​സു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്റെ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി ഖ​ലീ​ഫ അ​ൽ അ​സ്ക​റും ആ​ക്ടി​ങ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി​യും മ​ന്ത്രി​സ​ഭ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചു. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്റെ ത​യാ​റെ​ടു​പ്പു​ക​ളെ​ക്കു​റി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ജ​ലാ​ൽ അ​ൽ ത​ബ്ത​ബെ വി​ശ​ദീ​ക​രി​ച്ചു.

Related Posts