Your Image Description Your Image Description

കൊച്ചി: സിനിമാ നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് നിർമ്മാതാവ് സാന്ദ്ര തോമസ് മത്സരിക്കുന്നു. പർദ്ദ ധരിച്ചാണ് സാന്ദ്ര നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. തനിക്കുണ്ടായ മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ, സംഘടനയുടെ ഓഫീസിൽ വരാൻ ഏറ്റവും ഉചിതമായ വസ്ത്രം ഇതാണെന്ന് തനിക്ക് തോന്നിയെന്നും ഇത് തന്റെ പ്രതിഷേധത്തിന്റെ ഭാഗമാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

താൻ ഗൗരവമേറിയ ആരോപണങ്ങൾ ഉന്നയിച്ച കേസിൽ, പ്രസിഡന്റ് ആന്റോ ജോസഫ് ഒന്നാം പ്രതിയും സെക്രട്ടറി ബി. രാകേഷ് രണ്ടാം പ്രതിയുമായി പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടും അവർ ഇപ്പോഴും ഭാരവാഹികളായി തുടരുന്നതിൽ സാന്ദ്ര അസംതൃപ്തി രേഖപ്പെടുത്തി. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സ്ത്രീകൾക്ക് സുരക്ഷിതമായ ഒരിടമല്ലെന്നും, കുറച്ചുപേരുടെ കുത്തകയായി ഇത് മാറിയെന്നും അവർ ആരോപിച്ചു.

അസോസിയേഷനിൽ മാറ്റം വരേണ്ടത് അത്യാവശ്യമാണെന്നും, താൻ ഒറ്റക്കല്ലെന്നും ഒരു പാനലായിട്ടായിരിക്കും മത്സരിക്കുന്നതെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. ഓഗസ്റ്റ് 14-നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ ഭരണസമിതിയിലെ പ്രമുഖർക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് നിയമനടപടി നേരിടുന്ന സാഹചര്യത്തിലാണ് സാന്ദ്രയുടെ ഈ നീക്കം.

Related Posts