Your Image Description Your Image Description

കൊ​ച്ചി: വി​വാ​ദ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ “ജാ​ന​കി വി. ​വേ​ഴ്‌​സ​സ് സ്‌​റ്റേ​റ്റ് ഓ​ഫ് കേ​ര​ള’ ഇ​ന്ന് തി​യേ​റ്റ​റു​ക​ളി​ലെ​ത്തി. സെ​ന്‍​സ​റിം​ഗ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി എ​ട്ട് മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി എ​ന്നീ പ​തി​പ്പു​ക​ളാ​ണ് ഒ​ന്നി​ച്ചു റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സം 27ന് ​റി​ലീ​സ് നി​ശ്ച​യി​ച്ചി​രു​ന്ന സി​നി​മ​യി​ല്‍ “ജാ​ന​കി’ എ​ന്ന പേ​രു​മാ​റ്റാ​തെ പ്ര​ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​കി​ല്ല എ​ന്ന് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് നി​ല​പാ​ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. സി​നി​മ​യി​ലെ കോ​ട​തി രം​ഗ​ങ്ങ​ളി​ലെ ഏ​ഴ് ഭാ​ഗ​ങ്ങ​ളി​ല്‍ ജാ​ന​കി എ​ന്ന പേ​ര് മ്യൂ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യെ​ന്ന് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ ബുധനാഴ്ച ഹൈ​ക്കോ​ട​തി കേ​സ് തീ​ര്‍​പ്പാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം സി​നി​മ​യു​ടെ ടീ​സ​റി​ലും മു​മ്പേ ഇ​റ​ക്കി​യ പോ​സ്റ്റ​റി​ലും ജാ​ന​കി വി. ​വേഴ്സസ് സ്‌​റ്റേ​റ്റ് ഓ​ഫ് കേ​ര​ള എ​ന്ന പേ​ര് മാ​റ്റാ​ത്ത​തു​കൊ​ണ്ട് ഹ​ര്‍​ജി​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി ഉ​ണ്ടാ​ക​രു​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി.

Related Posts