Your Image Description Your Image Description

വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യ ദു​ബൈ ഫ്യൂ​ച്ച​ർ മ്യൂ​സി​യം പ്ര​വേ​ശ​ന ടി​ക്ക​റ്റി​ൽ വേ​ന​ൽ​ക്കാ​ല ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ സെ​പ്​​റ്റം​ബ​ർ 30വ​രെ മൂ​ന്നു മാ​സ​​ത്തേ​ക്ക്​ പ​രി​ധി​യി​ല്ലാ​തെ മ്യൂ​സി​യ​ത്തി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​താ​ണ്​ ഓ​ഫ​ർ.

വേ​ന​ൽ​ക്കാ​ല​ത്ത്​ മ്യൂ​സി​യ​ത്തി​ലേ​ക്ക്​ കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​​ ആ​ക​ർ​ഷ​ക​മാ​യ ഈ ​ടി​ക്ക​റ്റ്​ ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 229 ദി​ർ​ഹ​മാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. ഒ​രാ​ൾ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന ടി​ക്ക​റ്റി​ലൂ​ടെ ഓ​ഫ​ർ കാ​ല​യ​ള​വി​ൽ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ഏ​ത്​ സ​മ​യ​ത്തു വേ​ണ​മെ​ങ്കി​ലും മ്യൂ​സി​യ​ത്തി​ൽ പ്ര​വേ​ശി​ക്കാം.

Related Posts