Your Image Description Your Image Description

രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ കു​പ്ര​സി​ദ്ധ​രാ​യ മൂ​ന്ന്​ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ൾ ദു​ബൈ​യി​ൽ അ​റ​സ്റ്റി​ലാ​യി. ബെ​ൽ​ജി​യം പൗ​ര​ന്മാ​രാ​യ കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടി​യ ശേ​ഷം ദു​ബൈ പൊ​ലീ​സ്​ നാ​ടു​ക​ട​ത്തി. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലെ കു​റ്റ​കൃ​ത്യ ശൃം​ഖ​ല​ക്ക്​ വ​ൻ തി​രി​ച്ച​ടി​യാ​ണ്​ ഇ​തി​ലൂ​ടെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. മൂ​ന്നു​പേ​രും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ സു​ര​ക്ഷ ഏ​ജ​ൻ​സി​ക​ൾ തി​ര​യു​ന്ന​വ​രാ​യി​രു​ന്നു​വെ​ന്നും ദു​ബൈ മീ​ഡി​യ ഓ​ഫി​സ്​ പു​റ​ത്തി​റ​ക്കി​യ അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

ഇ​ന്റ​ർ​നാ​ഷ​ന​ൽ ക്രി​മി​ന​ൽ പൊ​ലീ​സ്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ(​ഇ​ന്‍റ​ർ​പോ​ൾ), യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ഏ​ജ​ൻ​സി ഫോ​ർ ലോ ​എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ കോ​ഓ​പ​റേ​ഷ​ൻ(​യൂ​റോ​പോ​ൾ) എ​ന്നീ കു​റ്റാ​ന്വേ​ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ പ്ര​ധാ​ന​മാ​യും ല​ക്ഷ്യം​വെ​ച്ചി​രു​ന്ന കു​റ്റ​വാ​ളി​ക​ളാ​ണ്​ പി​ടി​യി​ലാ​യ​ത്. യൂ​റോ​പ്പി​ലെ ത​ന്നെ ഏ​റ്റ​വും കു​പ്ര​സി​ദ്ധ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യാ​ണി​വ​ർ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഇ​ന്റ​ർ​പോ​ൾ പു​റ​പ്പെ​ടു​വി​ച്ച റെ​ഡ്​ നോ​ട്ടീ​സ്​ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ ഇ​വ​രെ അ​റ​സ്റ്റ്​ ചെ​യ്ത​ത്.ബെ​ൽ​ജി​യ​ത്തി​ലേ​ക്കാ​ണ്​ പ്ര​തി​ക​ളെ നാ​ടു​ക​ട​ത്തി​യ​ത്. ഇ​വ​രു​ടെ വി​ചാ​ര​ണ​യും ന​ട​പ​ടി​ക​ളും ജ​ന്മ​നാ​ട്ടി​ൽ ന​ട​ക്കും.

Related Posts