Your Image Description Your Image Description

തു​ണി​ത്ത​ര​ങ്ങ​ളും പാ​ദ​ര​ക്ഷ​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ഷി​പ്​​മെ​ന്‍റി​ന്‍റെ മ​റ​വി​ൽ നി​കു​തി വെ​ട്ടി​ച്ച്​ ഇ​റ​ക്കു​മ​തി ചെ​യ്ത 35 ല​ക്ഷ​ത്തോ​ളം ഉ​ൽ​​പ​ന്ന​ങ്ങ​ൾ ഫെ​ഡ​റ​ൽ ടാ​ക്സ്​ അ​തോ​റി​റ്റി (എ​ഫ്.​ടി.​എ) പി​ടി​ച്ചെ​ടു​ത്തു. യു.​എ.​ഇ​യി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​ന​ധി​കൃ​ത വ​സ്തു​ക്ക​ളു​ടെ വ​ൻ ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്.

15.6 ല​ക്ഷം സി​ഗ​ര​റ്റ്​ പാ​ക്കു​ക​ൾ, 17.7 ല​ക്ഷം ഇ​ല​ക്​​ട്രോ​ണി​ക്​ പു​ക​വ​ലി ഉ​പ​ക​ര​ണ​ങ്ങ​ൾ, 111,360 പാ​ക്ക​റ്റ്​ പു​ക​യി​ല, 4000 പാ​ക്ക​റ്റ്​ ഹു​ക്ക പു​ക​യി​ല, 121 പാ​ക്ക​റ്റ്​ നി​ക്കോ​ട്ടി​ൻ പൗ​ച്ച്, 4600 പാ​ക്ക​റ്റ്​ മ​ദ്യം എ​ന്നി​വ​യാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ​യു​ടെ ആ​കെ മൂ​ല്യം പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നും ഏ​താ​ണ്ട്​ 13.3 കോ​ടി ദി​ർ​ഹ​മി​ന്‍റെ നി​കു​തി വെ​ട്ടി​പ്പാ​ണ്​ ന​ട​ന്ന​തെ​ന്ന്​ വ്യ​ക്ത​മാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​യ​മ​ലം​ഘ​ക​ർ​ക്ക്​ വ​ൻ പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്.

Related Posts