Your Image Description Your Image Description

പത്തനംതിട്ട : എന്റെ കേരളം പ്രദര്‍ശന മേളയിലെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ആത്മ, കാര്‍ഷിക എഞ്ചിനീയറിങ് വിഭാഗം സ്റ്റാളുകള്‍ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരം. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വരുമാനം ലക്ഷ്യമിട്ട് സംയോജിത കൃഷി രീതിയും ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ശേഷിയുള്ള ചെറുധാന്യങ്ങളും സന്ദര്‍ശകര്‍ക്ക് അറിവേകി.

വീടിനു ചുറ്റുമുള്ള സ്ഥലം ഉപയോഗപ്രദമാക്കി മഴ വെള്ള സംഭരണി, സോളാര്‍ വേലി ഉള്‍പ്പെടെയുള്ള മാതൃക സ്റ്റാളിന്റെ പ്രത്യേകതയായിരുന്നു. വിദേശ ഫലങ്ങളായ അബിയു, അവോകാഡോ, ദുരിയാന്‍, ഡ്രാഗണ്‍ ഫ്രൂട്ട് എന്നിവയും പരിചയപ്പെടാം.

കേരള ഗ്രോ ഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശന വിപണനവും കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയുടെ (സ്മാം) ധനസഹായത്തിന്റെ വിവരങ്ങളും സ്റ്റാളിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts