Your Image Description Your Image Description

ല്ലുമാല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്‍മാൻ സംവിധാനം നിർവ്വഹിച്ച ചിത്രമാണ് ആലപ്പുഴ ജിംഖാന. നസ്ലെൻ നായകനായി എത്തിയ ചിത്രമാണിത്. ഏപ്രിൽ 10 ആണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. നസ്‍ലെന്‍- ഖാലിദ് റഹ്‍മാന്‍ കോമ്പിനേഷന്‍ ആദ്യമായി വരുന്ന ചിത്രം കൂടിയാണിത്. പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രത്തിന് ആദ്യ ദിനം പോസിറ്റീവും അതേസമയം ചില പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര അഭിപ്രായവുമാണ് ലഭിച്ചത്. ബോക്സ് ഓഫീസില്‍ ആദ്യ ദിനം മുതല്‍ ചിത്രം മികച്ച കളഷൻ നേടാന്‍ തുടങ്ങിയിരുന്നു.

അതേസമയം വിഷു, ഈസ്റ്റര്‍ ദിനങ്ങളിലെല്ലാം ഏറ്റവും കളക്ഷന്‍ ലഭിച്ച മലയാള ചിത്രമായിരുന്നു ആലപ്പുഴ ജിംഖാന. കൂടാതെ ഇപ്പോഴും മികച്ച
കളഷനുകളോടെ തീയയറ്ററുകളില്‍ തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഇന്നലത്തെ കളക്ഷന്‍ കണക്കുകളും പുറത്തെത്തിയിട്ടുണ്ട്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രത്തിന്‍റെ ഇന്നലത്തെ കളക്ഷന്‍ 1.56 കോടി ആണ്. ഇനിഷ്യല്‍ ഫി​ഗര്‍ ആണ് ഇത്. കൂടാതെ അന്തിമ കണക്ക് വൈകാതെ എത്തും.

അതേസമയം ഞായറാഴ്ചത്തെ കളക്ഷനില്‍ നിന്ന് വലിയ ഡ്രോപ്പ് ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 11-ാം ദിനമായിരുന്ന ഞായറാഴ്ച 2.8 കോടി ആയിരുന്നു ചിത്രത്തിന്‍റെ കളക്ഷന്‍. ഇന്ത്യയില്‍ നിന്നുള്ള നെറ്റ് കളക്ഷനാണ് ഇവയെല്ലാം. 12 ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് നേടിയ കളഷൻ ​36.4 കോടിയാണ്. വിദേശത്ത് നിന്ന് ഇത്രയും ദിവസം കൊണ്ട് ചിത്രം നേടിയിട്ടുള്ള കളക്ഷന്‍ 14.6 കോടിയാണ്. എല്ലാം ചേര്‍ത്ത് ആലപ്പുഴ ജിംഖാനയുടെ ആ​ഗോള ​ഗ്രോസ് 51 കോടിയുമാണ്.

പ്ലാന്‍ ബി മോഷന്‍ പിക്ചര്‍സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ഖാലിദ് റഹ്‌മാന്‍ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ എഴുതുന്നത്. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. മുഹ്‌സിന്‍ പരാരിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്കായി വരികള്‍ എഴുതിയിരിക്കുന്നത്. പ്രേലുവിന്‍റെ മികച്ച വിജയത്തിന് ശേഷം ഒരിക്കല്‍ക്കൂടി നസ്‍ലെന്‍ ചിത്രം മികച്ച വിജയം നേടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts