Your Image Description Your Image Description

തെലുങ്ക് സൂപ്പര്‍താരം നാനിയെ നായകനാക്കി ഡോക്ടര്‍ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹിറ്റ് 3’. നാനിയുടെ 32 മത് ചിത്രം കൂടിയാണിത്. ചിത്രത്തിലെ ആദ്യ ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. “കനവായ് നീ വന്നു” എന്ന വരികളോടെ തുടങ്ങുന്ന ഗാനം ആലപിച്ചത് അദ്ദീഫ് മുഹമ്മദ് ആണ്. വരികൾ രചിച്ചത് കൈലാസ്, റിഷി എന്നിവർ ചേർന്നാണ്. മിക്കി ജെ മേയർ ആണ് ഈ ഗാനത്തിന് ഈണം പകർന്നത്. കൂടാതെ നേരത്തെ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ടീസറും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു.

അര്‍ജുന്‍ സര്‍ക്കാര്‍ എന്ന കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകള്‍ വരച്ചുകാട്ടുന്നതാണ് ട്രെയ്ലര്‍. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വയലന്‍സ് ഉള്ള ചിത്രവും കഥാപാത്രവും ആയിരിക്കും ഇതെന്നും ട്രെയ്ലര്‍ സൂചിപ്പിക്കുന്നുണ്ട്. ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. മെയ്‍ ഒന്നിനെത്തുന്ന ചിത്രത്തിന്റെ പ്രീ സെയില്‍ കളക്ഷൻ 64,03,312.50 രൂപ ($75K)) കഴിഞ്ഞു എന്നുമാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

നാനിയും നായിക ശ്രീനിധി ഷെട്ടിയും ഒന്നിക്കുന്ന മനോഹര പ്രണയ ഗാനമായാണ് “കനവായ് നീ വന്നു” ഒരുക്കിയിരിക്കുന്നത്. വിശ്വക് സെൻ നായകനായെത്തിയതാണ് ഹിറ്റ്: ദ ഫസ്റ്റ് കേസ്. അദിവ് സേഷ് നായകനായി ഹിറ്റ്: ദ സെക്കൻഡ് കേസും വൻ വിജയമായിതിനാല്‍ ഹിറ്റ് 3 ചിത്രത്തിന് വലിയ പ്രതീക്ഷയാണ്. പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിൽ, വളരെ വയലന്റ് ആയ അതിശക്തമായ പോലീസ് കഥാപാത്രമായാണ് നാനിയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് ടീസർ കാണിച്ചു തന്നിരുന്നു. പോലീസ് ഫോഴ്സിനെ ഒന്നാകെ അലട്ടുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന നായക കഥാപാത്രമായാണ് നാനി ഇതിലെത്തുന്നത്. വമ്പൻ ബജറ്റിൽ മികച്ച സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു ഗംഭീര സിനിമാനുഭവം നൽകാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ സംവിധായകൻ ശൈലേഷ് കോലാനു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts