Your Image Description Your Image Description

മലയാളസിനിമാ പ്രേക്ഷകർ ഇരുകയ്യുംനീട്ടി സ്വീകരിച്ച നടിയാണ് രജിഷാ വിജയൻ. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും രജിഷ സാന്നിധ്യമറിയിച്ചിരുന്നു. ഇപ്പോഴിതാ രജിഷയുടെ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്നത്.

6 മാസം കൊണ്ട് 15 കിലോയാണ് രജിഷ കുറച്ചതെന്ന് പരിശീലകനായ അലി ഷിഫാസ് പറഞ്ഞു. രജിഷയുടെ അർപ്പണബോധത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നതായും അലി വ്യക്തമാക്കി. സംവിധായകൻ ഖാലിദ് റഹ്മാന്റെ നിർദേശപ്രകാരം കഴിഞ്ഞവർഷമാണ് രജിഷ അലി ഷിഫാസിനെ സമീപിച്ചത്. തന്റെയടുക്കലെത്തുമ്പോൾ രജിഷയ്ക്ക് കാലിന്റെ ലി​ഗമെന്റിൽ രണ്ട് പരിക്കുകളുണ്ടായിരുന്നുവെന്നും അലി ഷിഫാസ് പറഞ്ഞു.

വരാനിരിക്കുന്ന സിനിമയ്ക്കുവേണ്ടി രജിഷ ദൃഢനിശ്ചയമെടുത്തിരുന്നു. 6 മാസത്തിനുള്ളിൽ, രജിഷ 15 കിലോ കുറച്ചു. ക്രാഷ് ഡയറ്റുകളും മറ്റും നടത്തിയിരുന്ന മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ ശരിയായ സമീകൃതാഹാരത്തിലൂടെയും പേശികളുടെ നഷ്ടമില്ലാതെയും കൊഴുപ്പ് കുറയ്ക്കുന്നതിലൂടെയും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞു. ഇക്കാലയളവിൽ നിരവധി പരിക്കുകൾ പറ്റിയെങ്കിലും അവർ ഒരിക്കലും തളർന്നില്ലെന്നും അലി ഷിഫാസ് കൂട്ടിച്ചേർത്തു.

അതേസമയം അലി ഷിഫാസിന്റെ പോസ്റ്റിന് മറുപടിയായി രജിഷ വിജയനും രം​ഗത്തെത്തിയിരുന്നു. നിങ്ങളില്ലായിരുന്നെങ്കിൽ ഇതൊരിക്കലും സാധ്യമാവില്ലെന്നായിരുന്നു രജിഷ കുറിച്ചത്. ചലച്ചിത്രമേഖലയിലെ സുഹൃത്തുക്കളും രജിഷയ്ക്ക് അഭിനന്ദനങ്ങളറിയിച്ചെത്തി. ​ഗീതു മോഹൻദാസ്, ​ഗ്രേസ് ആന്റണി, ഹരിശങ്കർ, ​ഗുരു സോമസുന്ദരം, അഹാന കൃഷ്ണ, കല്യാണി പ്രിയദർശൻ, അപർണ ബാലുരളി, കെ.ആർ ​ഗോകുൽ, അന്ന ബെൻ, ദീപ്തി സതി എന്നിവാണ് അഭിനന്ദനം അറിയിച്ചത് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts