Your Image Description Your Image Description

ഹജ്, ഉംറ തീർഥാടകർക്കായി ശരീരം തണുപ്പിക്കുന്ന ഇഹ്‌റാം വസ്ത്രം അവതരിപ്പിച്ച് സൗദി എയർലൈൻസ്.ലോക ക്രിയേറ്റീവ് ആൻഡ് ഇന്നൊവേഷൻ ദിനത്തിൽ, ഹജ്, ഉംറ ചടങ്ങുകൾക്കിടയിൽ ശരീരം തണുപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത ലോകത്തിലെ ആദ്യത്തെ ഹൈടെക് വസ്ത്രമായ ‘കൂളർ ഇഹ്‌റാം’ സൗദിയ പുറത്തിറക്കി.

അമേരിക്കൻ കമ്പനിയായ ലാൻഡറുമായും വസ്ത്ര സാങ്കേതികവിദ്യയിൽ മുൻപന്തിയിലുള്ള ബ്രൂവറുമായും സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ ഉൽപന്നം 2025ലെ ദുബായിലെ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (എടിഎം) പ്രദർശിപ്പിക്കും. ഈ വസ്ത്രം ചർമ്മത്തിന്റെ താപനില 1-2°C വരെ കുറയ്ക്കാൻ സഹായിക്കുന്ന വേഗത്തിലുള്ള ആഗിരണം, ഉണക്കൽ സാങ്കേതികവിദ്യ എന്നിവ ഉൾക്കൊള്ളുന്നു എന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.

തീർഥാടന വേളയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടിയുള്ള ഇഹ്‌റാമിന്റെ ഇസ്‌ലാമിക തത്വങ്ങൾ പാലിക്കുന്ന രീതിയിലാണ് വസ്ത്രം രൂപകൽപന ചെയ്തിരിക്കുന്നത്. ചുറ്റുമുള്ള പരിസ്ഥിതിയെ ആശ്രയിച്ച് ചർമ്മത്തിന്റെ താപനില 1 മുതൽ 2°C വരെ കുറയ്ക്കുന്നതിന് പേറ്റന്റ് നേടിയ കൂളിങ് ധാതുക്കളും, ദ്രുതഗതിയിൽ ഈർപ്പം വലിച്ചെടുത്ത് ഉണക്കുന്ന സാങ്കേതികവിദ്യയും ഇതിൽ ഉപയോഗിച്ചിരിക്കുന്നു. UPF 50+ അൾട്രാവയലറ്റ് സംരക്ഷണവും ഈ വസ്ത്രത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts