Your Image Description Your Image Description

‘സൗ​ദി ഗ്രീ​ൻ ഇ​നി​ഷ്യേ​റ്റീ​വ്’ പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ ഇ​തു​വ​രെ 15.1 കോ​ടി മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക​യും അ​ഞ്ചുല​ക്ഷം ഹെ​ക്ട​ർ ഭൂ​മി പു​ന​ർ​ജീ​വി​പ്പി​ക്കു​ക​യും ചെ​യ്തു. രാ​ജ്യ​ത്ത് മൊ​ത്തം ആ​യി​രം കോ​ടി മ​ര​ങ്ങ​ൾ ന​ടാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണി​ത് പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്ന് സൗ​ദി പ​രി​സ്ഥി​തി, ജ​ല, കൃ​ഷി മ​ന്ത്രി അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ അ​ൽ ഫാ​ദി​ലി വ്യ​ക്ത​മാ​ക്കി. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ജ​ല സു​സ്ഥി​ര​ത, ഭ​ക്ഷ്യ​സു​ര​ക്ഷ എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ദേ​ശീ​യ പ​രി​സ്ഥി​തി ത​ന്ത്ര​ത്തി​നു​കീ​ഴി​ൽ രാ​ജ്യം ഗ​ണ്യ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

മി​ഡി​ലീ​സ്​​റ്റി​ലെ ആ​ദ്യ റീ​ജ​ന​ൽ സെ​ന്‍റ​ർ ഫോ​ർ ക്ലൈ​മ​റ്റ് ചേ​ഞ്ച് സ്​​റ്റ​ഡീ​സ്, ലോ​ക​ത്തെ നാ​ലാ​മ​ത്തെ റീ​ജ​ന​ൽ സെ​ന്‍റ​ർ ഫോ​ർ സാ​ൻ​ഡ് ആ​ൻ​ഡ് ഡ​സ്​​റ്റ്​ സ്​​റ്റോം എ​ന്നി​വ​യു​ൾ​പ്പെ​ടെ അ​ഞ്ച് പ്ര​ത്യേ​ക പ​രി​സ്ഥി​തി കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യും മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. സം​ര​ക്ഷി​ത ഭൂ​പ്ര​ദേ​ശ​ങ്ങ​ൾ രാ​ജ്യ​ത്തി​​ന്‍റെ 4.5 ശ​ത​മാ​നം വി​സ്തൃ​തി​യി​ൽ​നി​ന്ന് 18.1 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. കൂ​ടാ​തെ ദേ​ശീ​യ പാ​ർ​ക്കു​ക​ളു​ടെ എ​ണ്ണം 18-ൽ​നി​ന്ന് 500 ആ​യി വ​ർ​ധി​ച്ചു. 2020-ൽ ​നാ​ഷ​ന​ൽ സെ​ന്‍റ​ർ ഫോ​ർ എ​ൻ​വ​യോ​ൺ​മെൻറ​ൽ കം​പ്ല​യ​ൻ​സ് സ്ഥാ​പി​ത​മാ​യ​തി​നു​ശേ​ഷം 40,000 പെ​ർ​മി​റ്റു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത് 660 ശ​ത​മാ​ന​ത്തി​​ന്‍റെ വ​ർ​ധ​ന​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.

Related Posts