Your Image Description Your Image Description

സൗ​ദി അ​റേ​ബ്യ​യിൽ ആ​രോ​ഗ്യ​രം​ഗ​ത്തെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തിന്റെ ആ​ദ്യ​ഘ​ട്ട​ത്തി​ന്​ തു​ട​ക്കം.സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ക്​​സ്​​റേ, ന്യൂ​ട്രീ​ഷ്യ​ൻ, ഫി​സി​യോ​തെ​റാ​പ്പി, ല​ബോ​റ​ട്ട​റി എ​ന്നീ ജോ​ലി​ക​ളി​ൽ നി​ശ്ചി​ത ശ​ത​മാ​നം സൗ​ദി പൗ​ര​രെ നി​യ​മി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന തീ​രു​മാ​ന​ത്തി​​ന്റെ ആ​ദ്യ​ഘ​ട്ട​മാ​ണ്​ ആ​രം​ഭി​ച്ച​ത്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കി​യെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്​​ച മു​ത​ലാ​ണ്​ (ഏ​പ്രി​ൽ 17) നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്. എ​ക്​​സ്റേ (65 ശ​ത​മാ​നം), ന്യൂ​ട്രീ​ഷ്യ​ൻ (80 ശ​ത​മാ​നം), ഫി​സി​യോ​തെ​റാ​പ്പി (80 ശ​ത​മാ​നം), മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി​ക​ൾ (70 ശ​ത​മാ​നം) എ​ന്നി​ങ്ങ​നെ​യാ​ണ്​ സ്വ​ദേ​ശി​വ​ത്​​ക​ര​ണ തോ​ത്. ഈ ​ശ​ത​മാ​ന ക​ണ​ക്കി​ൽ സ്വ​ദേ​ശി ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണം. ഒ​രു സ്ഥാ​പ​ന​ത്തി​ൽ 10 ല​ബോ​റ​ട്ട​റി ജീ​വ​ന​ക്കാ​രു​ണ്ടെ​ങ്കി​ൽ അ​തി​ൽ ഏ​ഴു​ പേ​രും സ്വ​ദേ​ശി​ക​ളാ​യി​രി​ക്ക​ണം. സ്​​പെ​ഷ്യ​ലി​സ്റ്റി​ന്റെ ഏ​റ്റ​വും കു​റ​ഞ്ഞ വേ​ത​നം 7,000 റി​യാ​ലും ടെ​ക്നീ​ഷ്യ​ന്റെ​ത്​ 5,000 റി​യാ​ലു​മാ​യി​രി​ക്കും.

റി​യാ​ദ്, മ​ക്ക, മ​ദീ​ന, ജി​ദ്ദ, ദ​മ്മാം, അ​ൽ​ഖോ​ബാ​ർ എ​ന്നീ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ ഒ​ന്നോ അ​തി​ല​ധി​ക​മോ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ളും​ രാ​ജ്യ​ത്തി​​ന്റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലു​ള്ള വ​ൻ​കി​ട ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. ര​ണ്ടാം ഘ​ട്ടം ഈ ​വ​ർ​ഷം ഒ​ക്‌​ടോ​ബ​ർ 17ന് ​ന​ട​പ്പാ​കും. അ​വ​ശേ​ഷി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ചെ​റു​തും വ​ലു​തു​മാ​യ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും ഈ ​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts