Your Image Description Your Image Description

യാം​ബു: താ​മ​സ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷാ ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നു​മു​ള്ള പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി സൗ​ദി​ അ​ധി​കൃ​ത​ർ. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ഒ​രാ​ഴ്ച​ക്കി​ടെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ നി​യ​മ ലം​ഘ​നം ന​ട​ത്തി​യ 18,000 ത്തോ​ളം പേ​രെ അ​റ​സ്റ്റു​ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വി​വി​ധ സു​ര​ക്ഷാ വി​ഭാ​ഗ​ങ്ങ​ൾ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യ​ധി​കം പേരെ പിടികൂടിയത്. താ​മ​സ നി​യ​മ ലം​ഘ​നം ന​ട​ത്തി​യ 13,000 പേ​രെയും അ​തി​ർ​ത്തി സു​ര​ക്ഷാ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച 3,500 പേ​രെയും തൊ​ഴി​ൽ നി​യ​മ ലം​ഘ​നം ന​ട​ത്തി​യ 1,900 പേരെയുമാണ് അ​റ​സ്റ്റ് ചെയ്തത്. രാ​ജ്യ​ത്തേ​ക്ക് അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് 1,260 പേ​ർ അ​റ​സ്റ്റി​ലാ​യ​ത്.

അതേസമയം താ​മ​സ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷാ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച ആ​ളു​ക​ൾ​ക്ക് താ​മ​സ സൗ​ക​ര്യ​വും മ​റ്റും ന​ൽ​കി​യ 21 വ്യ​ക്തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അറിയിച്ചു. നി​ല​വി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​രാ​യ ആ​കെ 34,000 പ്ര​വാ​സി നി​യ​മ​ലം​ഘ​ക​രാ​ണു​ള്ള​ത്. ഇ​തി​ൽ ഏ​ക​ദേ​ശം 32,000 പു​രു​ഷ​ന്മാ​രും ബാ​ക്കി​യു​ള്ള​വ​ർ സ്ത്രീ​ക​ളു​മാ​ണ്.

27,000 നി​യ​മ​ലം​ഘ​ക​രെ യാ​ത്രാ രേ​ഖ​ക​ൾ ല​ഭി​ക്കു​ന്ന​തി​നാ​യി അ​ത​ത് രാ​ജ്യ​ങ്ങ​ളു​ടെ എം​ബ​സി​ക​ളി​ലേ​ക്കും 1,700 നി​യ​മ​ലം​ഘ​ക​രെ അ​വ​രു​ടെ യാ​ത്രാ​രേ​ഖ​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നും റ​ഫ​ർ ചെയ്തു. 7,500 നി​യ​മ​ലം​ഘ​ക​രെ നാ​ടു​ക​ട​ത്തി​യ​താ​യും അ​ധി​കൃ​ത​ർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts