Your Image Description Your Image Description

ബ​ഹ്റൈ​നി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ അ​ശ്ലീ​ല വി​ഡി​യോ​ക​ൾ പോ​സ്റ്റ് ചെ​യ്ത കു​റ്റ​ത്തി​ന് വി​ദേ​ശി വ​നി​ത​ക്ക് മൈ​ന​ർ ക്രി​മി​ന​ൽ കോ​ട​തി ഒ​രു​വ​ർ​ഷം ത​ട​വും 200 ദി​നാ​ർ പി​ഴ​യും വി​ധി​ച്ചു. ശി​ക്ഷ പൂ​ർ​ത്തി​യാ​യാ​ൽ അ​വ​രെ നാ​ടു​ക​ട​ത്താ​നും അ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടു​കെ​ട്ടാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ട​താ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു.

പൊ​തു ധാ​ർ​മി​ക​ത​ക്കും രാ​ജ്യ​ത്തി​ന്റെ സം​സ്കാ​ര​ത്തി​നും വി​രു​ദ്ധ​മാ​യ പോ​സ്റ്റു​ക​ളാ​ണ് അ​വ​ർ ഇ​ട്ട​ത്. സൈ​ബ​ർ ക്രൈം ​ഡ​യ​റ​ക്ട​റേ​റ്റ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. തു​ട​ർ​ന്ന് അ​ശ്ലീ​ല പോ​സു​ക​ളി​ൽ സ്ത്രീ ​സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ചി​ത്ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യി ക​ണ്ടെ​ത്തി. അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​ർ​ക്കെ​തി​രെ കു​റ്റം ചു​മ​ത്തു​ക​യാ​യി​രു​ന്നു.

Related Posts