Your Image Description Your Image Description

മികച്ച നടനുള്ള ദേശീയ അവാർഡ് ഷാരൂഖ് ഖാന് ലഭിച്ചതിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി രം​ഗത്ത്. ഷാരൂഖ് ഖാനെ തനിക്ക് ഇഷ്ടമാണെന്നും എന്നാൽ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചതെന്നുമാണ് മന്ത്രി പറഞ്ഞത്. ഫേസ്ബുക്ക് കുറിപ്പിലുടെയാണ് മന്ത്രിയുടെ ഈ പ്രതികരണം.

‘ഷാരൂഖ് ഖാനെ എനിക്കിഷ്ടമാണ്. എന്നാൽ എന്റെ അഭിപ്രായത്തിൽ ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചത്’, വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ജവാൻ എന്ന സിനിമയിലെ പ്രകടനത്തിനാണ് ഷാരൂഖ് ഖാന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. 12 ത് ഫെയിലിലെ പ്രകടനത്തിന് നടൻ വിക്രാന്ത് മാസിക്കും മികച്ച നടനുള്ള അവാർഡ് ലഭിച്ചിരുന്നു.

Related Posts