Your Image Description Your Image Description

നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനാണ് തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ. പുഷ്പ 2വിന് പ്രതിഫലമായി അല്ലു അർജുന് 350 കോടി രൂപ ലഭിച്ചു എന്നാണ് റിപ്പോർട്ടുകൾ. തനിക്ക് ഏറ്റവും ആരാധന തോന്നിയ നടി ആരാണെന്ന് ഒരിക്കൽ താരം വെളിപ്പെടുത്തിയിരുന്നു. അന്തരിച്ച നടി ശ്രീദേവിയോട് വലിയ ആരാധനയുണ്ടെന്നായിരുന്നു നടൻ വെളിപ്പെടുത്തിയത്. ആരാധന വെളിപ്പെടുത്തുക മാത്രമല്ല, ശ്രീദേവി കാരണം ഒരു ദിവസം മുഴുവൻ കരഞ്ഞ സാഹചര്യവും നടൻ അന്ന് പങ്കുവെച്ചിരുന്നു.

1996 ജൂണിൽ, ചലച്ചിത്ര നിർമാതാവ് ബോണി കപൂറുമായുള്ള ശ്രീദേവിയുടെ വിവാഹം നടന്നപ്പോഴാണ് താൻ ഒരു ദിവസം മുഴുവൻ കരഞ്ഞതെന്ന് നടൻ പറഞ്ഞു. തന്‍റെ പ്രായത്തിലുള്ള പലർക്കും നടിയോട് ആരാധന ഉണ്ടായിരുന്നു. എന്നാൽ തന്‍റെ ആരാധന ഗൗരവമേറിയതായിരുന്നു. അതിനാൽ തന്നെ നടി വിവാഹിതയായപ്പോൾ ശരിക്കും ഹൃദയം തകർന്നുപോയെന്നും അല്ലു അർജുൻ പറഞ്ഞു.

സ്റ്റീരിയോടൈപ്പുകൾ തകർത്ത ശ്രീദേവിക്ക് ഇപ്പോഴും ആരാധകർ ഏറെയാണ്. ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന ശ്രീദേവി തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചു. 50 വർഷത്തിലേറെ നീണ്ട അവരുടെ സിനിമ ജീവിതത്തിൽ മിസ്റ്റർ ഇന്ത്യ, സദ്മ, ഹിമ്മത്വാല, ഖുദാ ഗവ, ലാഡ്‌ല, ജുദായ്, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ഹിറ്റ് ചിത്രങ്ങളുണ്ടായിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ ഒരു ക്രൈം ത്രില്ലറായ മോം ആയിരുന്നു ശ്രീദേവിയുടെ അവസാന ചിത്രം

Leave a Reply

Your email address will not be published. Required fields are marked *

Related Posts