Your Image Description Your Image Description

ശബരിമല: ശബരിമല ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പചിത്രമുള്ള സ്വര്‍ണലോക്കറ്റിന്റെ വിതരണം ഇന്നുമുതല്‍. വിഷുദിനമായ ഇന്ന് രാവിലെ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ കൊടിമരച്ചുവട്ടില്‍ ലോക്കറ്റിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

ഓണ്‍ലൈനില്‍ ബുക്കുചെയ്തവര്‍ക്കാണ് ലോക്കറ്റുകള്‍ വിതരണം ചെയ്തത്. സന്നിധാനത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ പണം അടച്ചശേഷം ലോക്കറ്റുകള്‍ ഏറ്റുവാങ്ങാം.

രണ്ടുഗ്രാം, നാലുഗ്രാം, എട്ടുഗ്രാം എന്ന രീതിയിലാണ് നിലവില്‍ ലോക്കറ്റുകളുടെ നിര്‍മാണം നടക്കുന്നത്. ബുക്കിങ് സമയത്ത് 2000 രൂപ അടയ്ക്കണം.രണ്ടുഗ്രാമിന്റേതിന് 19,300 രൂപ. നാലു ഗ്രാമിന്റേതിന് 38,600. ഒരു പവനിന്റേതിന് 77,200.

ഓണ്‍ലൈനായി ബുക്ക് ചെയ്ത് മാത്രമേ നിലവില്‍ ലോക്കറ്റ് വാങ്ങാന്‍ സാധിക്കുകയുള്ളൂ. ശബരിമല സന്നിധാനത്തെത്തി അഡിമിനിസ്‌ട്രേറ്റീവ് ഓഫീസറുടെ കൈവശംനിന്ന് മാത്രമേ ലോക്കറ്റ് കൈപ്പറ്റാന്‍ സാധിക്കുകയുള്ളൂ. sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ് ബുക്കിങ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts