Your Image Description Your Image Description

ഇസ്രായേലുമായി വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടതിന് പിന്നാലെ ഇതാദ്യമായി വ്യോമപാത പൂർണമായും തുറന്ന് ഇറാൻ. സിവിൽ ഏവിയേഷൻ ഓർഗനൈസേഷനാണ് വ്യോമപാത പൂർണമായും തുറന്ന വിവരം അറിയിച്ചത്. ആഭ്യന്തര-അന്താരാഷ്ട്ര വിമാനസർവീസുകൾ യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് എത്തിയെന്ന് ഇറാൻ അറിയിച്ചു.

ഇറാൻ തലസ്ഥാനമായ തെഹ്റാനിലെ മെഹ്റാബാദ് ഇന്റർനാഷണൽ എയർ​പോർട്ട് പൂർണനിലയിൽ പ്രവർത്തിക്കുമെന്നും ഇറാൻ അറിയിച്ചു. ഇനി മുതൽ പൂർണമായ തോതിൽ എയർലൈനുകൾ ടിക്കറ്റ് ബുക്കിങ്ങികളും സർവീസുകളും ആരംഭിക്കുമെന്ന് വിമാനകമ്പനികൾ അറിയിച്ചു.

Related Posts