Your Image Description Your Image Description

പിറന്നാൾ ദിനത്തിൽ മലയാളികൾക്ക് വമ്പർ സർപ്രൈസുമായി ദുൽഖർ സൽമാൻ. നടൻ നിർമിക്കുന്ന ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ എന്ന ചിത്രത്തിന്റെ മാസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. മലയാള സിനിമയിൽ ഇതുവരെ കണ്ട് പരിചയമില്ലാത്തൊരു തരം സൂപ്പർ ഹീറോ പരിവേഷത്തോടെ എത്തുന്ന ചിത്രത്തിന്റെ ടീസർ മലയാള സിനിമാസ്വാദകർ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. കല്യാണി പ്രിയദർശന്റെ മാസ് ഫൈറ്റും സ്വാ​ഗും ആണ് ടീസറിലെ മെയിൻ ഹൈലൈറ്റ്. ഒപ്പം നസ്ലെനും ഉണ്ട്. ചിത്രം ഓണം റിലീസായി തിയറ്ററുകളില്‍ എത്തും.

റിലീസ് ചെയ്ത് ഏതാനും മിനിറ്റുകളെ ആയിട്ടുള്ളൂവെങ്കിലും മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും വരുന്നത്. മലയാളത്തിന്റെ മാർവെൽ എന്നാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്. ദുൽഖറിൻറെ കാഴ്ചപ്പാട് മലയാള സിനിമയില്‍ തരംഗം ഉണ്ടാക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Related Posts