Your Image Description Your Image Description

പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ ശിശുക്ഷേമ സമിതിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം കോന്നി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് എബ്രഹാം നിര്‍വഹിച്ചു. ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ആര്‍ അജിത് കുമാര്‍ അധ്യക്ഷനായി. മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ലോഗോ പ്രകാശന നിര്‍വഹിച്ചു.

കുട്ടികള്‍ക്കിടയില്‍ ലഹരിയുടെ ഉപഭോഗം ഇല്ലാതാക്കാനും ദൂഷ്യഫലങ്ങള്‍ ബോധ്യപ്പെടുത്തി അവരെ കളികളുടെ ലഹരിയിലേക്ക് കൊണ്ടുവരാനുമായാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, സ്‌കൂള്‍ പിടിഎ, റസിഡന്റ്‌സ് അസോസിയേഷന്‍ എന്നിവയിലൂടെ ബോധവല്‍ക്കരണം നടത്തും. കുടുംബശ്രീ എ.ഡി.സുകളുമായി ചേര്‍ന്ന് ജില്ലയിലെ 920 വാര്‍ഡുകളിലും കളിക്കളങ്ങള്‍ തയ്യാറാക്കും. ആദ്യഘട്ടത്തില്‍ ഫുട്‌ബോള്‍ , ബാഡ്മിന്റണ്‍ എന്നിവയാണ് സംഘടിപ്പിക്കുന്നത്.

ലോഗോ ഡിസൈന്‍ ചെയ്ത കോന്നി റിപ്പബ്ലിക്കന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദിവിജ ജയകുമാറിനെ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ – സ്ഥിരം സമിതി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍ ആദരിച്ചു.ജില്ലാ പഞ്ചായത്ത് അംഗം വി ടി അജോമോന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസി മണിയമ്മ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗം കെ ജി ഉദയകുമാര്‍, ജില്ലാ കുടുംബശ്രീ മിഷന്‍ പ്രോഗ്രാം മാനേജര്‍ ടി കെ ഷാജഹാന്‍, കോന്നി എഇഒ ബിജു കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജി സന്തോഷ്, ഹെഡ്മിസ്ട്രസ് എച്ച് ഫെബി, പിടിഎ പ്രസിഡന്റ് അഡ്വ.സുനില്‍ പേരൂര്‍, കോന്നി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ റഷീദ യൂസഫ്, ജില്ലാ ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് അംഗം റ്റി രാജേഷ് കുമാര്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി പൊന്നമ്മ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Related Posts