Your Image Description Your Image Description

രാജ്യാന്തര യാത്രയിൽ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഹമദ് വിമാനത്താവളം.എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ (എസിഐ) വേൾഡ് റിപ്പോർട്ട് അനുസരിച്ചാണ് 2024-ൽ ഏറ്റവും കൂടുതൽ രാജ്യാന്തര യാത്രക്കാർ ഉപയോഗിച്ച വിമാനത്താവളങ്ങളിൽ പത്താം സ്ഥാനമാണ് ഹമദ് രാജ്യാന്തര വിമാനത്താവളം കരസ്ഥമാക്കിയത്.

2024-ൽ ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളം വഴിയുള്ള രാജ്യാന്തര യാത്രക്കാരുടെ എണ്ണം 52,714,976 ആയി ഉയർന്നുവെന്ന് എസിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് 2023-നെ അപേക്ഷിച്ച് 14.8% വർധനവും 2019-നെ അപേക്ഷിച്ച് 35.9% വർധനവുമാണ്. ഇതോടെ തിരക്കേറിയ വിമാനത്താവളങ്ങളുടെ ആദ്യ പത്തിൽ ഹമദ് രാജ്യാന്തര വിമാനത്താവളവും ഇടം പിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts