Your Image Description Your Image Description

മോഹൻലാൽ നായകനായി വരുന്ന പുതിയ ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ഏറെ പ്രതീക്ഷ ഉണർത്തുന്ന ചിത്രം ഏപ്രിൽ 25ന് തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ച് അറൈവൽ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

കമൽഹാസൻ, മമ്മൂട്ടി അടക്കമുള്ളവർക്കൊപ്പം നിൽക്കുന്ന ഷൺമുഖന്റെ ഫോട്ടോകൾ കാണിച്ച് കൊണ്ട് തുടങ്ങുന്ന ടീസർ താടിയുടെ കാര്യം പറഞ്ഞാണ് അവസാനിക്കുന്നത്. ഈ രം​ഗം നേരത്തെയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. പുതിയ ടീസറിന് താഴെ മോഹൻലാലിനും ടീമിനും ആശംസകൾ അറിയിച്ചു കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്.

എമ്പുരാന് ശേഷം മോഹന്‍ലാലിന്‍റേതായി റിലീസിനെത്തുന്ന ചിത്രമാണ് തുടരും. കഴിഞ്ഞ വര്‍ഷം ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും പിന്നീട് നീട്ടിവെയ്ക്കുകയായിരുന്നു. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ചിത്രത്തിൻ്റെ നിര്‍മ്മാണം നിർവ്വഹിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts