Your Image Description Your Image Description

ഓഗസ്റ്റ് എട്ട് മുതൽ 11 വരെ കോഴിക്കോട് നടക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് വിദ്യാർത്ഥികളെ ക്ഷണിക്കാനായി ക്യാമ്പസ് പര്യടനം നടത്തി. പ്രോവിഡൻസ് കോളേജിൽ നടനും ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗവുമായ സന്തോഷ് കീഴാറ്റൂർ വിദ്യാർത്ഥികളുമായി സംവദിച്ചു.

 

കോളേജിലെ ഫിലിം ക്ലബുമായി സഹകരിച്ച് നടന്ന ചടങ്ങിൽ ഡോ. ശാന്തി വിജയൻ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾ ചലച്ചിത്രോത്സവത്തിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടത്തി. സ്വാഗതസംഘം കൺവീനർമാരായ കെ ജെ തോമസ്, കെ ടി ശേഖർ, ഡെലിഗേറ്റ് കമ്മിറ്റി കൺവീനർ പി കെ ഭവേഷ്, വിദ്യാർഥി പ്രതിനിധി അബിഗേൽ മേരി സജിൻ എന്നിവർ സംസാരിച്ചു.

 

മേഖലാ ചലച്ചിത്രോത്സവം: റീൽസ് മത്സരം നടത്തുന്നു

ഓഗസ്റ്റ് എട്ട് മുതൽ 11 വരെ കോഴിക്കോട് നടക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിൻ്റെ ഭാഗമായി റീൽസ് മത്സരം നടത്തുന്നു. ചലച്ചിത്രോത്സവവും കോഴിക്കോടിൻ്റെ സിനിമാ പശ്ചാത്തലവുമായി ബന്ധപ്പെട്ട വിഷയത്തിന് ഊന്നൽ നൽകി തയ്യാറാക്കുന്ന റീലുകൾ സ്വന്തം സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവെച്ച ശേഷം ചലച്ചിത്ര അക്കാദമിയുടെയും ഐ.എഫ്. എഫ് കെയുടെയും പേജുകളിൽ ഹാഷ് ടാഗ് ചെയ്ത ശേഷം 9400416002 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യേണ്ടതാണ്.

ഓഗസ്റ്റ് 11 ന് രാവിലെ 11 മണി വരെയുള്ള എൻട്രികൾ പരിഗണിക്കും. ചലച്ചിത്രോത്സവത്തിൻ്റെ ലോഗോയും ചലച്ചിത്രങ്ങളുടെ വിവരങ്ങളും ഐ.എഫ്. എഫ്. കെയുടെ വെബ് സൈറ്റിൽ ലഭ്യമാണ്. റീച്ചിൻ്റേയും ഗുണനിലവാരത്തിൻ്റേയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന റീലുകൾക്ക് ചലച്ചിത്രോത്സവ സമാപന ചടങ്ങിൽ സമ്മാനങ്ങൾ നൽകുന്നതാണ്.

Related Posts