Your Image Description Your Image Description

മു​ഹ​റം മാ​സ​ത്തി​ൽ ഇ​രു​ഹ​റ​മു​ക​ളി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം ആ​റു കോ​ടി ക​വി​ഞ്ഞ​താ​യി ഇ​രു​ഹ​റം കാ​ര്യാ​ല​യ ജ​ന​റ​ൽ പ്ര​സി​ഡ​ൻ​സി വ്യ​ക്ത​മാ​ക്കി. മ​ക്ക ഹ​റ​മി​ൽ ഏ​ക​ദേ​ശം 2.75 കോ​ടി​യി​ല​ധി​കം സ​ന്ദ​ർ​ശ​ക​ർ എ​ത്തി​യ​പ്പോ​ൾ മ​ദീ​ന​യി​ലെ മ​സ്​​ജി​ദു​ന്ന​ബ​വി​യി​ൽ 2.15 കോ​ടി​യി​ല​ധി​കം തീ​ർ​ഥാ​ട​ക​ർ എ​ത്തി​യ​താ​യി വെ​ള്ളി​യാ​ഴ്ച പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ഇ​രു​ഹ​റം കാ​ര്യാ​ല​യ ജ​ന​റ​ൽ പ്ര​സി​ഡ​ൻ​സി വി​ശ​ദീ​ക​രി​ച്ചു. അ​തേ മാ​സം 78 ല​ക്ഷ​ത്തി​ല​ധി​കം തീ​ർ​ഥാ​ട​ക​ർ ഉം​റ ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ച്ച​താ​യും ‘അ​ൽ​ഹി​ജ്ർ’ ന​മ​സ്​​കാ​ര സ്ഥ​ല​ത്ത്​ ഏ​ക​ദേ​ശം 47,823 പേ​ർ പ്രാ​ർ​ഥ​ന ന​ട​ത്തി. റൗ​ദാ​ശ​രീ​ഫി​ൽ 11 ല​ക്ഷ​ത്തി​ല​ധി​കം പേ​ർ സ​ന്ദ​ർ​ശി​ച്ചു.

നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ള്ള റീ​ഡ​ർ സെ​ൻ​സ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ ഇ​രു​ഹ​റ​മു​ക​ളി​ലെ പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളു​ടെ പ​രി​സ​ര​ത്ത് പു​ണ്യ​ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന ആ​രാ​ധ​ക​രു​ടെ​യും തീ​ർ​ഥാ​ട​ക​രു​ടെ​യും എ​ണ്ണം നി​രീ​ക്ഷി​ക്കു​ന്ന​ത്. ഇ​രു​ഹ​റ​മു​ക​ളി​ലെ​ത്തു​ന്ന ജ​ന​ക്കൂ​ട്ട​ത്തി​ന്റെ ഒ​ഴു​ക്ക്​ നി​രീ​ക്ഷി​ച്ച്​ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് അ​വ​രു​ടെ ​​പോ​ക്കു​വ​ര​വു​ക​ൾ വ്യ​വ​സ്ഥാ​പി​ത​മാ​ക്കു​ക​യും പ്ര​വ​ർ​ത്ത​ന ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Related Posts