Your Image Description Your Image Description

തീയറ്ററുകളിലെത്തുന്ന അടുത്ത മമ്മൂട്ടി ചിത്രമാണ് കളങ്കവാൽ. ​ ​ന​വാ​ഗ​ത​നാ​യ​ ​ജി​തി​ൻ​ ​കെ.​ ​ജോ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന സിനിമയുടെ കൂടുതൽ വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിൽ മമ്മൂട്ടി പ്രതിനായകനും വിനായകൻ നായകനും എന്ന തരത്തിലുള്ള വാർത്തകൾ നേരത്തേ തന്നെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, സിനിമയിൽ 21 നായികമാർ ഉണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ര​ജി​ഷ​ ​വി​ജ​യ​ൻ,​ ​ഗാ​യ​ത്രി​ ​അ​രു​ൺ ഉൾപ്പെടെയുള്ള നടിമാരാണ് ക​ള​ങ്കാ​വ​ലിൽ നായികമാരായി എത്തുന്നത്.

​മ​മ്മൂ​ട്ടി​ ​ചി​ത്ര​ത്തി​ൽ​ 21​ ​നാ​യി​ക​മാ​ർ എത്തുന്നത് ആദ്യമായാണ്.​ ​ ​’​വ​ൺ​’​ ​സി​നി​മ​യി​ൽ​ ​മ​മ്മൂ​ട്ടി​യോ​ടൊ​പ്പം​ ​ഗാ​യ​ത്രി​ ​അ​രു​ൺ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. എന്നാൽ, രജിഷ വിജയനും മമ്മൂട്ടിയും ആദ്യമായാണ് ഒരു സിനിമയിൽ ഒന്നിച്ചഭിനയിക്കുന്നത്. മമ്മൂട്ടിയുടെ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കളങ്കവാൽ. മ​മ്മൂ​ട്ടി​യു​ടെ​ ​വ്യ​ത്യ​സ്ത​ ​ഭാ​വമാണ് സിനിമയിലെന്നാണ് അണിയറ പ്രവർത്തർ നൽകുന്ന സൂചന.

ഫ​സ്റ്റ് ​ലു​ക്ക്പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി​യ​തു​ ​മു​ത​ൽ​ ​ക​ള​ങ്കാ​വ​ലി​നെ​ ​ഉ​റ്റു​നോ​ക്കു​ക​യാ​ണ് ​പ്രേ​ക്ഷ​ക​ർ.​ ​മമ്മൂ​ട്ടി​ ​ ക​മ്പ​നി​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ ​വി​നാ​യ​ക​ൻ,​ ​മ​മ്മൂ​ട്ടി​ ​എ​ന്ന​ ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങു​ക​യും​ ​ചെ​യ്ത​തോ​ടെ​ ​ആ​വേ​ശം​ ​ഇ​ര​ട്ടി​ച്ചു. മ​മ്മൂ​ട്ടി​യു​ടെ​ ​ഇ​തു​വ​രെ​ ​കാ​ണാ​ത്ത​ ​പ്ര​ക​ട​ന​ത്തി​നാ​യി​ ​കാ​ത്തി​രി​ക്കൂ​ ​എ​ന്ന​ ​അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി​യ​ത്. മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ഏ​ഴാ​മ​ത്തെ​ ​ചി​ത്ര​മാ​ണ് ​’​ക​ള​ങ്കാ​വ​ൽ​’.​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​നാ​യ​ക​നാ​യ​ ​’​കു​റു​പ്പ് ​’​ ​സി​നി​മ​യു​ടെ​ ​എ​ഴു​ത്തു​കാ​ര​നാ​ണ് ​ജി​തി​ൻ​ ​കെ.​ ​ജോ​സ്.​ജി​ഷ്ണു​ ​ശ്രീ​കു​മാ​ർ,​ ​ജി​തി​ൻ​ ​കെ,​ ​ജോ​സ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ.ഫൈ​സ​ൽ​ ​അ​ലി​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.

അ​തേ​സ​മ​യം​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്രം​ ​ആ​ണ് ​മ​മ്മൂ​ട്ടി​യു​ടെ​ ​പു​തി​യ​ ​സി​നി​മ.​ ​എ​റ​ണാ​കു​ള​ത്ത് ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​ഉ​ട​ൻ​ ​ജോ​യി​ൻ​ ​ചെ​യ്യും.​ ​മ​മ്മൂ​ട്ടി,​ ​മോ​ഹ​ൻ​ലാ​ൽ,​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​ഫ​ഹ​ദ് ​ഫാ​സി​ൽ,​ ​ന​യ​ൻ​താ​ര​ ​തു​ട​ങ്ങി​ ​നീ​ണ്ട​ ​താ​ര​നി​ര​യു​ണ്ട്.​ ​മ​ല​യാ​ള​ത്തി​ലെ​ ​ഏ​റ്റ​വും​ ​ചെ​ല​വേ​റി​യ​ ​ചി​ത്ര​മാ​യാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​അ​ടു​ത്ത​ ​മാ​സം​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​കും.​ ​

അ​മ​ൽ​ ​നീ​ര​ദ്,​ ​നി​തീ​ഷ് ​സ​ഹ​ദേ​വ് ​എ​ന്നീ​ ​സം​വി​ധാ​യ​ക​രു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​മ​മ്മൂ​ട്ടി​യെ​ ​കാ​ത്തി​രി​ക്കു​ന്നു​ണ്ട്.​ ​അ​മ​ൽ​ ​നീ​ര​ദ് ​ചി​ത്രം​ ​ബി​ലാ​ൽ​ ​ആ​യി​രി​ക്കു​മെ​ന്നാ​ണ് ​വാ​ർ​ത്ത​ക​ൾ.​ ​ഫാ​ലി​മി​ക്കു​ശേ​ഷം​ ​നി​തീ​ഷ് ​സ​ഹ​ദേ​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​ഈ​ ​വ​ർ​ഷം​ ​അ​വ​സാ​നം​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കാ​നാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​ന​ട​ൻ​ ​അ​നു​രാ​ജ് ​ഒ.​ബി​യും​ ​നി​തീ​ഷ് ​സ​ഹ​ദേ​വും​ ​ചേ​ർന്നണ് രച​ന.

Leave a Reply

Your email address will not be published. Required fields are marked *

Related Posts