Your Image Description Your Image Description

മാൻഡോ’, ‘ഖുദാ ഹാഫിസ്’, ‘ഫോഴ്‌സ്’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരം വിദ്യുത് ജംവാൾ ഇനി ഹോളിവുഡിലും. ‘സ്ട്രീറ്റ് ഫൈറ്റർ’ എന്ന ചിത്രത്തിലൂടെയാണ് വിദ്യുത് ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്. കിറ്റാവോ സകുരായ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ജനപ്രിയ വീഡിയോ ഗെയിമായ ‘സ്ട്രീറ്റ് ഫൈറ്റർ’ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഈ ഹോളിവുഡ് ചിത്രത്തിൽ, ‘ധൽസിം’ എന്ന കഥാപാത്രത്തെയാണ് വിദ്യുത് ജംവാൾ അവതരിപ്പിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വിദ്യുതിന് പുറമെ ആൻഡ്രൂ കോജി, കെൻ ആയി നോഹ സെന്റിനിയോ, ബ്ലാങ്ക ആയി ജേസൺ മൊമോവ, ചുൻ-ലി ആയി കാലിന ലിയാങ്, വേഗ ആയി ഓർവിൽ പെക്ക്, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വിദ്യുതിന്റെ ഹോളിവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.

Related Posts