Your Image Description Your Image Description

ബാഗേജ് ട്രാക്കിങ് സംവിധാനം ആരംഭിച്ച് സൗദിയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ്യ. ആപ്പിളുമായി സഹകരിച്ചാണ് പുതിയ സംവിധാനം. ആപ്പിൾ ആപ്പ് ആയ ഫൈൻഡ് മൈ എന്ന ആപ്പിലൂടെയായിരിക്കും സേവനം. ബാഗേജുകളിലെ എയർ ടാഗുകൾ അല്ലെങ്കിൽ ഫൈൻഡ് മയ് ഡിവൈസ് എന്നിവ ആപ്പുമായി പെയർ ചെയ്താണ് ട്രാക്കിങ് സംവിധാനം പ്രവർത്തിക്കുക.

ഉയർന്ന നിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കുക, നവീന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുക, ആഗോള നിലവാരത്തിലുള്ള യാത്രാനുഭവം, ഏവിയേഷൻ മേഖലയിലെ വികസനം, ബാഗേജുകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കുക തുടങ്ങിയവയുടെ ഭാഗമായാണ് പുതിയ സംവിധാനം.

Related Posts