Your Image Description Your Image Description

2025ന്റെ ആദ്യ പകുതിൽ ബഹ്റൈൻ വിമാനത്താവളം വഴി യാത്രചെയ്തത് 4,462,365 പേർ. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ വർധനവാണിത്. രാജ്യത്തേക്കും പുറത്തേക്കും യാത്ര ചെയ്തവരും ട്രാൻസിറ്റ് യാത്രക്കാരും ഉൾപ്പെടെയുള്ള ആകെ എണ്ണമാണ്.

ഇതിൽ 2,223,641 യാത്രക്കാർ ബഹ്‌റൈനിൽ എത്തുകയും, 2,254,924 പേർ പുറപ്പെടുകയും ചെയ്തു. കൂടാതെ, 15,800 യാത്രക്കാർ വിമാനത്താവളം കണക്ടിങ് മാർഗമായി ഉപയോഗിച്ചതാണ്. മെയ് മാസത്തെ കണക്കുകൾ കഴിഞ്ഞ ദിവസം മന്ത്രാലയം പുറത്തുവിട്ടിരുന്നു. അതിന് പിന്നാലെയാണ് ആറുമാസത്തെ കണക്കും പുറത്തു വിട്ടത്. പ്രതിമാസ കണക്കുകൾ പ്രകാരം ജനുവരിയിൽ 812,284 യാത്രക്കാരാണ് വിമാനത്താവളത്തെ ആശ്രയിച്ചത്. മാർച്ചിൽ ഇത് 594,824 ആയി കുറഞ്ഞെങ്കിലും, ഏപ്രിലിൽ 808,695 ആയും ജൂണിൽ 780,731 ആയും വർധിച്ചു.

Related Posts