Your Image Description Your Image Description

ബ​ഹ്‌​റൈ​നി​ൽ 14 കി​ലോ​ഗ്രാം വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വെ​ച്ച​തി​നും ക​ട​ത്താ​ൻ ശ്ര​മി​ച്ച​തി​നും വി​വി​ധ രാ​ജ്യ​ക്കാ​രാ​യ നി​ര​വ​ധി പേ​ർ അ​റ​സ്റ്റി​ൽ. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്നി​ന് 24,000 ബ​ഹ്‌​റൈ​ൻ ദി​നാ​റി​ല​ധി​കം വി​ല​വ​രും. അ​റ​സ്റ്റി​ലാ​യ​വ​ർ 20 നും 49 ​വ​യ​സ്സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ശ്ര​മം സം​ബ​ന്ധി​ച്ച് ആ​ന്റി-​നാ​ർ​ക്കോ​ട്ടി​ക് ഡ​യ​റ​ക്ട​റേ​റ്റി​ന് ല​ഭി​ച്ച വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​യു​ക​യും അ​ന​ധി​കൃ​ത ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്ത​ത്.

ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം കേ​സു​ക​ൾ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട്‌​ലൈ​ൻ 996 വ​ഴി​യോ 996@interior.gov.bh എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ അ​റി​യി​ച്ച് സു​ര​ക്ഷാ അ​ധി​കാ​രി​ക​ളു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. എ​ല്ലാ വി​വ​ര​ങ്ങ​ളും അ​തി​ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം ഉ​റ​പ്പു​ന​ൽ​കി.

Related Posts