Your Image Description Your Image Description

ബഹ്റൈനിൽ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും റ​സ്റ്റാ​റ​ന്റു​ക​ളു​ടെ​യും ഭ​ക്ഷ്യ സം​ഭ​ര​ണ സൗ​ക​ര്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ്യ​വ​സാ​യ, വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ഗ്ര പ​രി​ശോ​ധ​ന ന​ട​ന്നു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ചേ​ർ​ന്നാ​ണ് ഈ ​സം​യു​ക്ത കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ച​ത്. ഭ​ക്ഷ​ണ​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം, കാ​ല​ഹ​ര​ണ തീ​യ​തി, ശ​രി​യാ​യ സം​ഭ​ര​ണ രീ​തി​ക​ൾ എ​ന്നി​വ​യാ​ണ് ഇ​ൻ​സ്പെ​ക്ട‌​ർ​മാ​ർ പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ച്ച​ത്.

ഈ ​പ​രി​ശോ​ധ​ന​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള വി​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. നി​യ​മ​ലം​ഘ​ന​ങ്ങ​ളോ സം​ശ​യാ​സ്‌​പ​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഹോ​ട്ട് ലൈ​ൻ ന​മ്പ​റാ​യ 80001700, വാ​ട്ട്സ്ആ​പ്- 17111225, അ​ല്ലെ​ങ്കി​ൽ inspection@moic.gov.bh എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ അ​ധി​കൃ​ത​രെ അ​റി​യി​ക്കാം. ത​വാ​സു​ൽ എ​ന്ന ദേ​ശീ​യ പ​രാ​തി സം​വി​ധാ​നം വ​ഴി​യും വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​വു​ന്ന​താ​ണ്. വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും.

Related Posts