Your Image Description Your Image Description

ബ​ഹ്‌​റൈ​നി​ലെ പ​ള്ളി​ക​ൾ, മ​അ്ത​മു​ക​ൾ (ക​മ്യൂ​ണി​റ്റി ഹാ​ളു​ക​ൾ), ഖു​ർ​ആ​ൻ സെ​ന്റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളം ലാ​ഭി​ക്കു​ന്ന സെ​ൻ​സ​ർ ടാ​പ്പു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി കൗ​ൺ​സി​ല​ർ​മാ​ർ. ജ​ല​സം​ര​ക്ഷ​ണ​ത്തെ​യും സു​സ്ഥി​ര​ത​യെ​യും കു​റി​ച്ചു​ള്ള വ​ർ​ധി​ച്ചു​വ​രു​ന്ന ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ലാ​ണ് ഈ ​നി​ർ​ദേ​ശ​വു​മാ​യി കൗ​ൺ​സി​ല​ർ​മാ​ർ രം​ഗ​ത്തെ​ത്തി​യ​ത്.

തെ​ക്ക​ൻ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല അ​ബ്ദു​ല്ല​ത്തീ​ഫ്, മു​ഹ​റ​ഖ് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ നാ​ർ എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് ഈ ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ച​ത്. നി​ർ​ദേ​ശം നി​ല​വി​ൽ നീ​തി​ന്യാ​യ, ഇ​സ്‍ലാ​മി​ക കാ​ര്യ, എ​ൻ​ഡോ​വ്‌​മെ​ന്‍റ് മ​ന്ത്രി ന​വാ​ഫ് അ​ൽ മ​അാ​വ​ദ​യു​ടെ അ​വ​ലോ​ക​ന​ത്തി​നും ന​ട​പ്പാ​ക്ക​ലി​നു​മാ​യി കൈ​മാ​റാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. പൊ​തു, മ​ത​പ​ര​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ൽ പ​രി​സ്ഥി​തി​സൗ​ഹൃ​ദ​പ​ര​മാ​യ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലു​ക​ളു​ടെ വി​ശാ​ല​മാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്.

Related Posts