Your Image Description Your Image Description

ഫുജൈറയിൽ നിരവധി ഉൾറോഡുകൾ വികസിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച പദ്ധതിയുടെ ഒമ്പതാം ഘട്ടത്തിന്​ തുടക്കം. 31 കിലോമീറ്റർ നീളമുള്ള വികസന പദ്ധതിയിൽ ദിബ്ബ അൽ ഫുജൈറ, അൽ ഹൈൽ, ഖറാത്ത്​, ഖിദ്​ഫ, വാദി അൽ സിദ്​ർ, സെയ്​ജി, തുബാൻ, ഹബാബ്​, അൽ ഖരിയ, വാദി സഹം, അൽ ഫർഫാർ, ഔഹാല എന്നീ ഇടറോഡുകളാണ്​ ഉൾപ്പെടുന്നത്​.

പദ്ധതിക്ക്​ കീഴിൽ 77 കിലോമീറ്റർ നീളത്തിൽ ഡ്രൈനേജ്​ ശൃംഖലയും നിർമിക്കുമെന്ന്​ ഫുജൈറ പൊതുമരാമത്ത്​, കാർഷിക ഡിപാർട്ട്​മെന്‍റ്​ വകുപ്പ്​ ഡയറക്ടർ സലിം മുഹമ്മദ്​ അലി അൽ മക്സാ പറഞ്ഞു. രണ്ട്​ തുരങ്കപാതയാണ്​ പദ്ധതിയിലൂടെ നിർമിക്കുക. അൽ ശരിയയിൽ 1.2 കിലോമീറ്റർ നീളത്തിലുള്ള ഒരു തുരങ്കവും ശൈഖ്​ ഖലീഫ​ ജനറൽ ആശുപത്രിയുടെ മുൻവശത്ത്​ 1.4 കിലോമീറ്റർ നീളത്തിലുള്ള മറ്റൊരു തുരങ്കവുമാണ്​ നിർമിക്കുന്നത്​.

Related Posts