Your Image Description Your Image Description

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പത്രിക തള്ളിയ നടപടി ചോദ്യംചെയ്ത് സാന്ദ്ര തോമസ് കോടതിയെ സമീപിച്ചു. എറണാകുളം സബ് കോടതിയിലാണ് സാന്ദ്ര തോമസ് ഹർജി നൽകിയത്. ബൈലോ പ്രകാരം താൻ മത്സരിക്കാൻ യോഗ്യയാണെന്നും തൻ്റെ പത്രിക തള്ളിയ നടപടി അനീതിയും പക്ഷപാതപരവുമാണെന്നും ഹർജിയിൽ പറയുന്നു.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മൂന്ന് സിനിമകൾ പ്രൊഡ്യൂസ് ചെയ്യണമെന്നും സാന്ദ്ര തോമസ് രണ്ട് സിനിമകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂ എന്നുമായിരുന്നു ഔദ്യോഗിക വിഭാഗത്തിൻ്റെ വാദം. ബൈലോ ചൂണ്ടിക്കാട്ടിയായിരുന്നു പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്ക് സാന്ദ്ര തോമസ് നൽകിയ പത്രിക ഔദ്യോഗിക വിഭാഗം തള്ളിയത്. ഒരു സിനിമ നിർമ്മിച്ചവർക്ക് എക്സിക്യൂട്ടീവിലേക്ക് മാത്രമേ ബൈലോ പ്രകാരം മത്സരിക്കാൻ കഴിയൂ എന്നും ഔദ്യോഗിക വിഭാഗം വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാദം സാന്ദ്ര തോമസ് ചോദ്യം ചെയ്‌തു.

മൂന്നു സിനിമകൾ സ്വന്തം പേരിൽ സെൻസർ ചെയ്തിട്ടുള്ള ഏത് നിർമാതാവിനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാം. തൻ്റെ പേരിൽ 9 സിനിമകൾ സെൻസർ ചെയ്തിട്ടുണ്ട്. രണ്ടു ബാനറിൽ സിനിമകൾ ചെയ്തു എന്ന പേരിലാണ് തൻറെ പത്രിക തള്ളിയത്. എന്നാൽ രണ്ടു ബാനറിൽ സിനിമകൾ ചെയ്ത മറ്റൊരു നിർമ്മാതാവിന്റെ പത്രിക ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് സ്വീകരിച്ചു. ഇത് അനീതിയും പക്ഷപാതപരവും ആണ് അതിനാൽ താൻ മത്സരിക്കാൻ യോഗ്യയാണെന്നും തന്റെ പത്രിക തള്ളിയ നടപടി റദ്ദാക്കണമെന്നും സാന്ദ്ര തോമസ് ഹർജിയിൽ ആവശ്യപ്പെടുന്നു.

Related Posts